ദേശീയോദ്യാനത്തിൽ നിന്നും ഒളിച്ചോടിയ സിംഹത്തിന് ഒരു ദിവസം തടവ് ശിക്ഷ !

Published : Mar 15, 2019, 09:22 AM ISTUpdated : Mar 15, 2019, 10:15 AM IST
ദേശീയോദ്യാനത്തിൽ നിന്നും ഒളിച്ചോടിയ സിംഹത്തിന് ഒരു ദിവസം തടവ് ശിക്ഷ !

Synopsis

സിംഹം ആരോ​ഗ്യവാനാണെന്നും മയക്കുമരുന്ന് നൽകിയ ശേഷം പാർക്കിലെ കൂട്ടിലേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു.

കോപ്ടൗൺ: ദേശീയോദ്യാനത്തിൽ നിന്നും ഒളിച്ചോടിയ സിംഹത്തെ പിടികൂടി ജയിലിലടച്ച് അധികൃതർ. ദക്ഷിണാഫ്രിക്കയിലെ കാരൂ നാഷണൽ പാർക്കിൽ നിന്നും ഒരുമാസം മുമ്പാണ് രണ്ട് വയസ്സുകാരനായ സിംഹം മുങ്ങിയത്. സുതര്‍ലാന്‍ഡ് പൊലീസ് സ്റ്റേഷന് സമീപത്തുനിന്നും കഴിഞ്ഞ ദിവസം സിംഹത്തെ കണ്ടെത്തുകയായിരുന്നു.

ആദ്യമായിട്ടായിരിക്കും ഒരു സിംഹത്തെ ജയിലില്‍ ഇടുന്നത് എന്ന് പൊലീസ് സ്റ്റേഷന്‍ കമാന്റര്‍ കാപ്റ്റന്‍ മാരിയസ് മലന്‍ പറഞ്ഞു. പാർക്കിലെ മതിലിലുണ്ടായിരുന്ന വിടവിലൂടെയാണ് സിംഹം പുറത്തു ചാടിയത്. ശേഷം ഇതിനുവേണ്ടിയുള്ള തെരച്ചിൽ അധികൃതർ കർശനമാക്കിയിരുന്നു. മയക്കിയ ശേഷം ഹെലികോപ്റ്ററിലാണ് സിംഹത്തെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചതെന്ന് പാർക്ക് അധികൃതർ അറിയിച്ചു.

‌സിംഹത്തെ പിടികൂടി ജയിലിൽ അടച്ചതറിഞ്ഞ് നിരവധി പേരാണ് കാണുന്നതിനുവേണ്ടി പൊലീസ് സ്റ്റേഷന് സമീപം തടിച്ചുകൂടിയത്. സിംഹം ആരോ​ഗ്യവാനാണെന്നും മയക്കുമരുന്ന് നൽകിയ ശേഷം പാർക്കിലെ കൂട്ടിലേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പാകിസ്ഥാന് നന്ദി': ഗാസയിലേക്ക് സേനയെ അയയ്ക്കാമെന്ന പാക് ഓഫറിനെ കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
ഇറാനെതിരെ പുതിയ ആക്രമണത്തിന് കോപ്പുകൂട്ടി ഇസ്രയേൽ? ട്രംപുമായി നെതന്യാഹുവിന്‍റെ നിർണായക കൂടിക്കാഴ്ച, ആക്രമണ പദ്ധതി വിവരിക്കാനെന്ന് റിപ്പോർട്ട്