നേപ്പാൾ മിന്നൽ പ്രളയം: മരണസംഖ്യ 900 കടന്നു; ഹൈഡ്രോ ഇലക്ട്രിക് തുരങ്കങ്ങളിൽ നൂറുകണക്കിന് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു; മലയാളികളെ കുറിച്ച് വിവരമില്ല

Published : Aug 31, 2026, 11:37 AM IST
Nepal Flash Flood

Synopsis

നേപ്പാളിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നു, 4,247 പേരെ കാണാതായി. ജലവൈദ്യുത പദ്ധതികളിലെ തുരങ്കങ്ങളിൽ 933 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായും ഇവരെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമം തുടരുന്നതായും അധികൃതർ അറിയിച്ചു.

കാഠ്‌മണ്ഡു: നേപ്പാളിൽ നാശം വിതച്ച മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കാണാതായവരുടെ എണ്ണം 4,247 ആയി. രക്ഷാപ്രവർത്തനം ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ, വെള്ളപ്പൊക്കം കനത്ത നാശം വിതച്ച ജില്ലകളിൽ തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. കാണാതായ മലയാളികളെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. 85 പൗരന്മാരെ കാണാതായെന്ന് യുഎസും വ്യക്തമാക്കിയിട്ടുണ്ട്.

മിന്നൽ പ്രളയത്തിൽ രാജ്യത്തെ നേപ്പാളിലെ ആറോളം ഹൈഡ്രോ ഇലക്ട്രിക് പദ്ധതികളിലായി കുറഞ്ഞത് 933 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. ത്രിശൂലി-3എ പദ്ധതി പ്രദേശമടക്കമുള്ള സ്ഥലങ്ങളിലെ തുരങ്കങ്ങൾക്കുള്ളിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താൻ തീവ്രശ്രമം തുടരുകയാണ്. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള വിദഗ്ദ്ധ സംഘങ്ങളും നേപ്പാൾ റെസ്‌ക്യൂ ടീമിനൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകുന്നുണ്ട്. എന്നാൽ, ടണലിനുള്ളിൽ കുടുങ്ങിയവരുമായി ഇതുവരെ ആശയവിനിമയം സ്ഥാപിക്കാൻ സാധിച്ചിട്ടില്ല. ഇത് ആശങ്ക വർദ്ധിപ്പിക്കുന്നു.

കാണാതായ 2500-ലധികം പേരിൽ വലിയൊരു പങ്ക് രാജ്യത്തെ ജലവൈദ്യുത പദ്ധതികളിലെ ജീവനക്കാരും തൊഴിലാളികളുമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. അതിനാൽ വ്യാവസായിക തൊഴിലാളികളെയാണ് ഈ ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചതെന്ന ഭീതി നിലനിൽക്കുന്നുണ്ട്. തിബറ്റിലും പ്രളയം വൻ നാശനഷ്ട വിതച്ചു. ചൈനീസ് മാധ്യമങ്ങളിലെ റിപ്പോർട്ട് പ്രകാരം ഇവിടെ 16 പേർ മരിക്കുകയും 546 പേരെ കാണാതാവുകയും ചെയ്‌തു. ദുഷ്‌കരമായ ഭൂപ്രകൃതിയും കാലാവസ്ഥയും കാരണം രക്ഷാപ്രവർത്തനത്തിൽ വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രകോപനം തുടർന്ന് യുഎസ് പ്രസിഡൻ്റ്: ഇറാനിലെ പ്രധാന എണ്ണ കേന്ദ്രമായ ഖാർഗ് ദ്വീപ് ആക്രമിച്ച് തകർക്കുന്ന എഐ വീഡിയോ പുറത്തുവിട്ടു
ഗ്രാൻഡ് ക്യാനിയൻ നാഷണൽ പാർക്കിൽ മിന്നൽ പ്രളയം, നിരവധിപേരെ കാണാതായി, ട്രെക്കിംഗിന് എത്തിയവരെ എയർലിഫ്റ്റ് ചെയ്തു