
കാട്മണ്ഡു: കാഠ്മണ്ഡുവിനെ ഇന്ത്യയും ചൈനയുമായി ബന്ധിപ്പിക്കുന്ന റെയില്‍ പാതകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് നേപ്പാള്‍ പ്രസിഡന്‍റ് ബിന്ദ്യ ദേവി ഭണ്ഡാരി അറിയിച്ചു. രണ്ടുവര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യമെന്നും അവര്‍ വ്യക്തമാക്കി.
ബിര്‍ഗുന്‍ജ്-കാഠ്മണ്ഡു, റസുവഗധി-കാഠ്മണ്ഡു എന്നീ റെയില്‍ പാതകളാണ് ഇന്ത്യയെയും ചൈനയെയും നേപ്പാളുമായി ബന്ധിപ്പിക്കുന്നത്. ഇവയുടെ നിര്‍മ്മാണം രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാക്കും - ബിന്ദ്യ ദേവി ഭണ്ഡാരി പറഞ്ഞു.
അയല്‍രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍ പാതകളുടെ നിര്‍മ്മാണത്തിന്‍റെ സാങ്കേതിക തലങ്ങള്‍ നേപ്പാള്‍ സര്‍ക്കാര്‍ വിശകലനം ചെയ്യുകയാണ്. അതിന്‍റെ ആദ്യഘട്ടമായാണ് നേപ്പാളിനെ ഇന്ത്യയും ചൈനയുമായി ബന്ധിപ്പിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും നേപ്പാള്‍ പ്രസിഡന്‍റ് വ്യക്തമാക്കി.
2019-ഓടെ ഗൗതമ ബുദ്ധ വിമാനത്താവളവും 2021-ല്‍ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളവും നിര്‍മ്മിക്കുമെന്നും ഭണ്ഡാരി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam