പാളയത്തിൽ നിന്ന് കുത്തേറ്റ് നെതന്യാഹു ഞെട്ടി; തള്ളിപ്പറഞ്ഞിട്ടും ഐസൻകോട്ടിനെ പിന്തുണച്ച് അറബ് പാർട്ടികൾ; ആരാകും ഇസ്രയേൽ പ്രധാനമന്ത്രി?

Published : Nov 05, 2026, 09:12 PM IST
netanyahu and gadi eisenkot

Synopsis

ഇസ്രയേൽ പ്രധാനമന്ത്രി പദത്തിലേക്ക് വീണ്ടും എത്താനുള്ള ബെഞ്ചമിൻ നെതന്യാഹുവിൻ്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി. സഖ്യകക്ഷികൾ പിന്തുണയ്ക്കാത്തതിനാൽ നെതന്യാഹുവിനേക്കാൾ മേൽക്കൈ ഐസൻകോട്ടിന് ലഭിച്ചു. സർക്കാർ രൂപീകരണത്തിൽ ഇനി പ്രസിഡൻ്റ് ഐസക് ഹെർസോഗിന്റെ തീരുമാനമാണ് നിർണായകം.

ജെറുസലേം: ഇസ്രയേലിൻ്റെ പ്രധാനമന്ത്രി പദത്തിലേക്ക് വീണ്ടും എത്താനുള്ള ബെഞ്ചമിൻ നെതന്യാഹുവിൻ്റെ നീക്കങ്ങൾക്ക് തിരിച്ചടി. നെതന്യാഹുവിൻ്റെ ലികുഡ് പാർട്ടിയുടെ പ്രധാന സഖ്യകക്ഷി പ്രധാനമന്ത്രി പദത്തിലേക്ക് നെതന്യാഹുവിൻ്റെ പേര് നിർദേശിച്ചില്ല. യുണൈറ്റഡ് തോറ ജൂഡായിസം പാർട്ടിയാണ് സർക്കാരുണ്ടാക്കാൻ ആരെയെങ്കിലും നിർദേശിക്കുന്നതിൽ നിന്ന് പിന്മാറിയത്. എന്നാൽ അറബ് പാർട്ടികളുമായി സർക്കാരുണ്ടാക്കാൻ ശ്രമിക്കില്ലെന്ന് വ്യക്തമാക്കിയ ഐസൻകോട്ടിനെ രണ്ട് അറബ് പാർട്ടികൾ പ്രധാനമന്ത്രി പദത്തിലേക്ക് നിർദേശിക്കുകയും ചെയ്തു. ഇതോടെ നെതന്യാഹുവിനേക്കാൾ മേൽക്കൈ ഐസൻകോട്ടിന് ലഭിച്ചു. കേവലഭൂരിപക്ഷം തെളിയിക്കാൻ ആരെ ക്ഷണിക്കണമെന്നതിൽ ഇനി പ്രസിഡൻ്റ് ഐസക് ഹെർസോഗ് തീരുമാനം എടുക്കണം.

ഐസക് ഹെർസോഗ് ഉടൻ തന്നെ ഐസൻകോട്ടുമായും നെതന്യാഹുവുമായും പ്രത്യേകം ചർച്ചകൾ നടത്തും. മറ്റൊരു പൊതുതിരഞ്ഞെടുപ്പ് ഒഴിവാക്കാൻ പാർട്ടികൾ പരമാവധി വിട്ടുവീഴ്ച ചെയ്യണമെന്ന് ഹെർസോഗ് കക്ഷി നേതാക്കളോട് ആവശ്യപ്പെട്ടു. രാജ്യം നേരിടുന്ന സുരക്ഷാ വെല്ലുവിളികളും നയതന്ത്ര പ്രതിസന്ധികളും കണക്കിലെടുത്ത് വലിയ ഉത്തരവാദിത്തമാണ് മുന്നിലുള്ളതെന്ന് ഓരോരുത്തരും തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് നെതന്യാഹുവിൻ്റെ പേര് നിർദേശിക്കാതെ പ്രമുഖ സഖ്യകക്ഷി എല്ലാവരെയും ഞെട്ടിച്ചത്.

പ്രധാനമന്ത്രി സ്ഥാനാർത്ഥികളെ കണ്ട ശേഷം വിവിധ രാഷ്ട്രീയ കക്ഷികളുമായും ഹെർസോഗ് കൂടിക്കാഴ്ച നടത്തും. നെതന്യാഹു സഖ്യത്തിന് 53 സീറ്റും പ്രതിപക്ഷത്തെ ഐസൻകോട്ടിൻ്റെ നേതൃത്വത്തിലുള്ള മധ്യ-ഇടത് സഖ്യത്തിന് 48 സീറ്റുമാണ് ഉള്ളത്. അറബ് ജനതയെ പ്രതിനിധീകരിക്കുന്ന രണ്ട് പാർട്ടികൾ 19 സീറ്റുകൾ നേടിയിരുന്നു. നിലവിൽ പാർട്ടികൾ നിർദേശിച്ച പേരുകൾ പ്രകാരം ഐസൻകോട്ടിനാണ് സർക്കാർ രൂപീകരിക്കുന്നതിൽ മുൻതൂക്കം.

തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ചും അറബ് പാർട്ടികളെ കുറ്റപ്പെടുത്തിയും നെതന്യാഹു രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലത്തിന്റെ വിശ്വാസ്യത തകർക്കാൻ നെതന്യാഹുവും സംഘവും ശ്രമിക്കുകയാണെന്നാണ് മറുപക്ഷത്തിൻ്റെ വിമർശനം. തിരഞ്ഞെടുപ്പിന്റെ സുതാര്യതയിൽ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ഇസ്രായേൽ സെൻട്രൽ ഇലക്ഷൻ കമ്മിറ്റിയും വ്യക്തമാക്കി. ജനങ്ങളുടെ വിശ്വാസ്യത തകർക്കുന്നതിന് പകരം അത് സംരക്ഷിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ തയ്യാറാകണമെന്ന് ഇലക്ഷൻ കമ്മിറ്റി തലവനും സുപ്രീം കോടതി ജഡ്ജിയുമായ നോം സോൾബെർഗ് ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യൂറോപ്പിൽ വിമാനങ്ങൾക്ക് രണ്ടാം ദിവസവും വ്യാപക ബോംബ് ഭീഷണി
തോൽവിക്ക് പിന്നാലെ പാർട്ടിയിൽ ട്രംപിനെതിരെ അതൃപ്തി പുകയുന്നു, ഹെഗ്സേത്തിൻ്റെ സ്ഥാനം തെറിക്കും? ട്രംപ് കുടുംബത്തിനെതിരെ അന്വേഷണത്തിന് ഡെമോക്രാറ്റുകൾ