ഗാസ വെടിനിർത്തലിൽ അനിശ്ചിതത്വം; നിലപാട് മാറ്റി നെതന്യാഹു; ഹമാസ് മോചിപ്പിക്കുന്ന ബന്ദികളുടെ പേരുകൾ പുറത്തുവിടണം

Published : Jan 18, 2025, 11:57 PM IST
ഗാസ വെടിനിർത്തലിൽ അനിശ്ചിതത്വം; നിലപാട് മാറ്റി നെതന്യാഹു; ഹമാസ് മോചിപ്പിക്കുന്ന ബന്ദികളുടെ പേരുകൾ പുറത്തുവിടണം

Synopsis

മോചിപ്പിക്കുന്ന ബന്ദികളുടെ പേരുകൾ പുറത്തുവിടാതെ വെടിനിർത്തലിന് ഇല്ലെന്ന് ബെഞ്ചമിൻ നെതന്യാഹു

ടെഹ്റാൻ: ഗാസ വെടിനിർത്തൽ കരാറിന് ഇസ്രായേൽ സർക്കാർ അന്തിമ അനുമതി നൽകുമെന്ന് പ്രതീക്ഷിച്ചിരിക്കെ നിലപാട് മാറ്റി ബെഞ്ചമിൻ നെതന്യാഹു. വിട്ടയക്കുന്ന ബന്ദികളുടെ പേരുകൾ ഹമാസ് പുറത്തുവിടാതെ വെടിനിർത്തലിന് ഇല്ലെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പുതിയ നിലപാട്. മോചിപ്പിക്കുന്ന ആദ്യ മൂന്ന് പേരുടെ പേരുകൾ ലഭിച്ചിട്ടില്ലെന്നും ഇത് ലഭിക്കാതെ വെടിനിർത്തില്ലെന്നും പറഞ്ഞ അദ്ദേഹം ഇതിൻ്റെ പൂർണ ഉത്തരവാദിത്തം ഹമാസിനാണെന്നും പറഞ്ഞു.

സുരക്ഷ ക്യാബിനറ്റ് വെടിനിർത്തലിൻ്റെ അന്തിമ തീരുമാനം സർക്കാരിന് വിട്ടിരുന്നു. ഭൂരിപക്ഷ പിന്തുണ കാബിനറ്റിലും വെടിനിർത്തലിന് അനുകൂലമായിരുന്നു. എന്നാൽ പൊടുന്നനെയാണ് നെതന്യാഹു നിലപാട് മാറ്റിയത്. ഇതോടെ ഗാസ വെടിനിർത്തൽ വീണ്ടും അനിശ്ചിതത്വത്തിലായി.


 

PREV
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം