'ബ്രക്സിറ്റ് ഉടനെന്ന് സൂചന'; പുതിയ ഉടമ്പടിക്ക് ധാരണയായെന്ന് ബോറിസ് ജോണ്‍സണ്‍

By Web TeamFirst Published Oct 17, 2019, 4:12 PM IST
Highlights

'' നമുക്ക് പുതിയ ഉടമ്പടി ലഭിച്ചിരിക്കുന്നു, അത് അധികാരം തിരിച്ച് നല്‍കും'' - ബോറിസ് ജോൺസണ്‍ ട്വീറ്റ് ചെയ്തു. 

ലണ്ടന്‍: പുതിയ ബ്രക്സിറ്റ് ഉടമ്പടിക്ക് ധാരണയായെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ബ്രസല്‍സില്‍ യൂറോപ്യന്‍ നേതാക്കളുമായി യോഗം ചേരുന്നതിന് മുമ്പ് പുതിയ ബ്രക്സിറ്റ് ഉമ്പടിക്ക് ബ്രിട്ടണും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ധാരണയായെന്ന് ബോറിസ് ജോണ്‍സണ്‍ ട്വിറ്ററിലൂടെ അറിയിച്ചു. '' നമുക്ക് പുതിയ ഉടമ്പടി ലഭിച്ചിരിക്കുന്നു, അത് അധികാരം തിരിച്ച് നല്‍കും'' - ബോറിസ് ജോൺസണ്‍ ട്വീറ്റ് ചെയ്തു. 

രണ്ട് വിഭാഗങ്ങളും ധാരണാപത്രം തയ്യാറാക്കിയെങ്കിലും ബ്രിട്ടന്‍റെയും യൂറോപ്യന്‍ യൂണിയന്‍റെയും പാര്‍ലമെന്‍റുകളില്‍ ഇതിന് അനുമതി ലഭിക്കേണ്ടതുണ്ട്. അതേസമയം ഇപ്പോഴും ബ്രക്സിറ്റ് ഉടമ്പടിക്കെതിരാണ് ഡെമോക്രാറ്റിക് പാര്‍ട്ടി. തീരുമാനത്തെ അംഗീകരിക്കാനാവില്ലെന്ന് ഡെമോക്രാറ്റുകള്‍ വ്യക്തമാക്കി. പുതിയ ഉടമ്പടി കൃത്യവും സംതുലിതവുമാണെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ജീന്‍ ക്ലൗഡ് ജങ്കര്‍ പറഞ്ഞു. 

2016 ലാണ് നാല് ശതമാനം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപുറത്തുവരണമെന്ന് നിലപാടെടുത്തത്. 52 ശതമാനം പേര്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന നിലപാടെടുത്തപ്പോള്‍ 48 ശതമാനം പേര്‍ ഇതിനെ എതിര്‍ത്തു. രണ്ടുവര്‍ഷത്തിനുള്ളില്‍ ഉടമ്പടി തയ്യാറാക്കി പിരിയാനാണ് തീരുമാനിച്ചത്. എന്നാല്‍ ചര്‍ച്ചകള്‍ എങ്ങുമെത്തിയിരുന്നില്ല. ഇതിന്‍രെ പേരില്‍ രണ്ട് സര്‍ക്കാരുകള്‍ക്ക് ഭരണം നഷ്ടമായി. ബ്രക്സിറ്റ് അനുകൂലിയായ ബോറിസ് ജോണ്‍സണ് ഇത് നടപ്പിലാക്കാനാകുമെന്നാണ് പ്രതീക്ഷ. 

click me!