'ടാര്‍സന്‍' റോണ്‍ യെലിയുടെ ഭാര്യയെ മകന്‍ കുത്തിക്കൊന്നു, പൊലീസ് വെടിവയ്പ്പില്‍ മകനും അന്ത്യം

Published : Oct 17, 2019, 03:33 PM IST
'ടാര്‍സന്‍' റോണ്‍ യെലിയുടെ ഭാര്യയെ മകന്‍ കുത്തിക്കൊന്നു, പൊലീസ് വെടിവയ്പ്പില്‍ മകനും അന്ത്യം

Synopsis

ടാര്‍സന്‍ സീരീസിലൂടെ പ്രസിദ്ധനായ റോണ്‍ യെലിയുടെ ഭാര്യയെ കുത്തിക്കൊന്ന മകനെ നിമിഷങ്ങള്‍ക്കുള്ളില്‍ പൊലീസ് വെടിവച്ചുകൊന്നു

കാലിഫോര്‍ണിയ: 'ടാര്‍സന്‍' സീരീസിലെ മുന്‍ നായകന്‍ റോണ്‍ യെലിയുടെ ഭാര്യയെ മകന്‍ കുത്തിക്കൊന്നു. കാലിഫോര്‍ണിയയിലെ വീട്ടില്‍ ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. 

മുന്‍ മോഡലായ വലേറി ലണ്ടീന്‍(62) ആണ് കൊല്ലപ്പെട്ടത്. കുടുംബതര്‍ക്കത്തെ തുടര്‍ന്ന് മകന്‍  കമെറോണ്‍ യെലി (30) ആണ് വലേറയെ കുത്തിക്കൊന്നത്. നിരവധി തവണ വലേറിയെ കുത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

തര്‍ക്കം നടക്കുന്നുവെന്ന സന്ദേശം ലഭിച്ച് യെലിയുടെ വീട്ടിലെത്തിയ പൊലീസ് വലേറി മരിച്ചുകിടക്കുന്നതാണ് കണ്ടത്. അതേസമയം  ഭീഷണി ഉയര്‍ത്തിയ കമെറോണിനെ വെടിവച്ചിടേണ്ടിവന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വെടിവയ്പ്പില്‍ കമെറോണ്‍ കൊല്ലപ്പെട്ടു. 

അമ്മയെ കൊന്ന കമെറോണിനെ പൊലീസ് വീടിനുള്ളില്‍ തിരഞ്ഞു. വീടിനുപുറത്തുവച്ചാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. ഈ സമയം ആക്രമണത്തിന് മുതിര്‍ന്ന് നില്‍ക്കുകയായിരുന്നു കമെറോണ്‍. 

81 കാരനായ റോണ്‍ യെലിക്ക് ആക്രമണത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. റോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വേണ്ട ചികിത്സ നല്‍കി. 1960 കളിലെ ടെലിവിഷന്‍ സീരീസായ ടാര്‍സനിലൂടെയാണ് ജോണ്‍ യെലി പ്രസിദ്ധനായത്. വലേറിക്കും യെലിക്കും മൂന്ന് മക്കളാണുള്ളത്. 

PREV
click me!

Recommended Stories

തിരമാലകൾ 98 അടി വരെ ഉയരും, സംഭവിച്ചാൽ 2 ലക്ഷം പേർക്ക് ജീവഹാനി; എന്താണ് അപൂർവ്വ മെഗാക്വേക്ക് മുന്നറിയിപ്പ്?
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്