ഹിൻഡൻബർഗിന്റെ പുതിയ റിപ്പോർട്ട്; ഡിജിറ്റല്‍ പേയ്മെന്‍റ് കമ്പനി ബ്ലോക്കിന്‍റെ സാമ്പത്തിക ക്രമക്കേടുകൾ പുറത്ത്

By Web TeamFirst Published Mar 23, 2023, 7:08 PM IST
Highlights

 രണ്ടു വർഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് റിപ്പോർട്ട് പുറത്തു വിട്ടത്. 

ദില്ലി: ഹിൻഡൻബർഗിന്റെ പുതിയ റിപ്പോർട്ട് പുറത്ത്. ഡിജിറ്റൽ പേയ്മെന്റ് കമ്പനിയായ ബ്ലോക്കിലെ സാമ്പത്തിക ക്രമക്കേടുകളാണ് പുതിയ റിപ്പോർട്ടിൽ. സ്ക്വയർ എന്ന പേരിൽ മുൻപ് പ്രവർത്തിച്ചു വന്ന കമ്പനിയാണ് ബ്ലോക്ക്. രണ്ടു വർഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് റിപ്പോർട്ട് പുറത്തു വിട്ടത്. ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചും വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയുമാണ് ബ്ലോക്ക് വിപണി മൂല്യം വർധിപ്പിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ട്വിറ്റർ സ്ഥാപകൻ ജാക്ക് ഡോർസിയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് ബ്ലോക്ക്. 

അദാനി ഓഹരികൾ നിലംപൊത്തിയതിന്റെ കാരണം തേടി ചെല്ലുന്നവർ എത്തി നിൽക്കുന്നത് യു എസ് ആസ്ഥാനമായുള്ള നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിലാണ്. ഹിൻഡൻബർഗ് എന്ന ഒരു അന്താരാഷ്ട്ര ഇൻവെസ്റ്റ്മെന്റ് റിസേർച്ച് കമ്പനിയാണ്. വെറും നാല് ദിവസംകൊണ്ട് ഹിൻഡൻബർഗ് റിപ്പോർട്ട് ഇന്ത്യൻ വിപണിയിലുണ്ടാക്കിയത് വലിയ മാറ്റങ്ങളാണ്. ആഭ്യന്തര സൂചികകൾ പോലും വിറച്ചത് യാഥാർഥ്യം. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായ ഗൗതം അദാനി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലക്ഷകണക്കിന് കോടിയുടെ നഷ്ടമാണ് അദാനി ഗ്രൂപ്പിനുണ്ടായത്. 

അദാനി വിവാദം; ആറംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി, സെബി സമിതിയോട് സഹകരിക്കണമെന്ന് നിര്‍ദേശം

click me!