
ക്രൈസ്റ്റ്ചര്‍ച്ച്: ലോകത്തിലെ തന്നെ ഒരു സ്ഥലത്തെ ഭരണകൂടം ഔദ്യോഗികമായി നിയമിച്ച്, ശമ്പളം നല്‍കുന്ന ഏക മന്ത്രികനായിരിക്കാം (wizard) ന്യൂസിലാന്‍റിലെ ( New Zealand) ക്രൈസ്റ്റ് ചര്‍ച്ചിലെ ബ്രെക്കന്‍ബെറി ചാനല്‍ എന്ന 88 കാരന്‍. ഇദ്ദേഹത്തെ 23 വര്‍ഷത്തെ സേവനത്തിന് ശേഷം ക്രൈസ്റ്റ് ചര്‍ച്ച് കൌണ്‍സില്‍ പിരിച്ചുവിട്ടു. ഒരു വര്‍ഷം 1,6000 ഡോളര്‍ (ഏതാണ്ട് 12,00218 രൂപ) ആയിരുന്നു ഇയാള്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കിയിരുന്നത്. ഇതുവരെ 3,68,000 ഡോളര്‍ ഇയാള്‍ ശമ്പളം കൈപറ്റിയിട്ടുണ്ട്.
മാന്ത്രിക പ്രവര്‍ത്തനങ്ങളിലൂടെ നഗരത്തിന്‍റെ പ്രൗഡിയും പ്രശസ്തിയും വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു ഇയാള്‍ക്ക് നല്‍കിയിരുന്ന ജോലി. ഇംഗ്ലണ്ടില്‍ ജനിച്ച ബ്രെക്കന്‍ബെറി ചാനല്‍. ന്യൂസിലാന്‍റില്‍ 1976ലാണ് എത്തുന്നത്. പിന്നീട് 'മാന്ത്രികന്‍' എന്ന് വിശേഷിപ്പിച്ച് ഇയാള്‍ തെരുവുകളില്‍ മാജിക്കും മറ്റും കാണിച്ച് ആളുകളെ രസിപ്പിക്കാന്‍ തുടങ്ങി. എന്നാല്‍ ഒരുഘട്ടത്തില്‍ ഇയാളുടെ തെരുവ് പ്രകടനങ്ങള്‍ വിലക്കി ക്രൈസ്റ്റ്ചര്‍ച്ച് കൗണ്‍സില്‍ ഉത്തരവ് ഇറക്കി.
ഇത് നാട്ടുകാരെ ചൊടിപ്പിച്ചു. ഇതിനെ തുടര്‍ന്ന് 'മന്ത്രികന്' പ്രകടനം നടത്താന്‍ അവസരം നല്‍കണം എന്ന് ആവശ്യപ്പെട്ട് ബഹുജന പ്രക്ഷോഭം ഉയര്‍ന്നുവന്നു. തുടര്‍ന്ന് അന്നത്തെ ന്യൂസിലാന്‍റ് പ്രധാനമന്ത്രി ഔദ്യോഗികമായി തന്നെ ഇദേഹത്തെ 'ന്യൂസിലാന്‍റിന്‍റെ മാന്ത്രികന്‍' എന്ന് വിശേഷിപ്പിച്ച് കത്തെഴുതിയിരുന്നു. തുടര്‍ന്ന് ഇയാള്‍ക്ക് പ്രതിഫലം നല്‍കി ക്രൈസ്റ്റ് ചര്‍ച്ചില്‍ തുടരാന്‍ ഇവിടുത്തെ കൌണ്‍സില്‍ തീരുമാനം എടുക്കുകയായിരുന്നു. 1990 കളിലാണ് ഈ തീരുമാനം വന്നത്. 2009 ല്‍ ചാനലിന് ക്യൂന്‍സ് സര്‍വീസ് മെഡല്‍ നല്‍കി ആദരിച്ചിരുന്നു.
'മന്ത്രികന്‍റെ' സേവനം അവസാനിപ്പിക്കുകയാണ് എന്നാണ് ക്രൈസ്റ്റ്ചര്‍ച്ച കൌണ്‍സില്‍ അറിയിച്ചത്. ഇദ്ദേഹത്തിന്‍റെ സേവനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും, ഇപ്പോള്‍ ഇദ്ദേഹത്തിന്‍റെ സേവനം അവസാനിപ്പിക്കേണ്ടത് ആവശ്യമായ സമയമാണെന്നും കൌണ്‍സില്‍ വക്താവ് ലെയിന്‍ മാക്ക്ലെനാന്‍റ് പറഞ്ഞു. ഇത് വിഷമകരമായ തീരുമാനമാണെന്നും. എന്നാല്‍ 'മാന്ത്രികന്‍' എന്നും ക്രൈസ്റ്റ് ചര്‍ച്ച് ചരിത്രത്തിന്‍റെ ഭാഗമായിരിക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam