കൊവിഡ് പ്രതിരോധത്തിലെ വീഴ്ച; ന്യൂസിലന്‍ഡ് ആരോഗ്യമന്ത്രി ഡേവിഡ് ക്ലർക്ക് രാജിവെച്ചു

By Web TeamFirst Published Jul 2, 2020, 8:43 AM IST
Highlights

ലോക്ഡൗൺ ചട്ടങ്ങള്‍ ലംഘിച്ച് ആരോഗ്യമന്ത്രി ഡേവിഡ് ക്ലർക്ക് കുടുംബത്തിനൊപ്പം ബീച്ചിൽ ഉല്ലാസയാത്ര നടത്തിയത് ന്യൂസിലന്‍ഡില്‍ വലിയ വിവാദമായിരുന്നു.

വെല്ലിംഗ്ടണ്‍: വിവാദങ്ങള്‍ക്കൊടുവിൽ ന്യൂസിലന്‍ഡ് ആരോഗ്യമന്ത്രി ഡേവിഡ് ക്ലർക്ക് രാജിവെച്ചു. കൊവിഡ് സാഹചര്യം കൈകാര്യം ചെയ്തതിലെ വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. കൊവിഡിനെത്തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച് ആരോഗ്യമന്ത്രി ഡേവിഡ് ക്ലർക്ക് കുടുംബത്തിനൊപ്പം ബീച്ചിൽ ഉല്ലാസയാത്ര നടത്തിയത് ന്യൂസിലാന്‍റിൽ വലിയ വിവാദമായിരുന്നു.

കൊവിഡ് മുക്തമായി ന്യൂസിലാന്‍റ്, നിയന്ത്രണങ്ങള്‍ നീക്കി, സന്തോഷംകൊണ്ട് നൃത്തം ചെയ്തെന്ന് ജസീന്ത

കൊവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യമന്ത്രി തന്നെ മാനദണ്ഡങ്ങള്‍ കാറ്റിൽ പറത്തിയതാണ് രാജ്യത്തെ ഞെട്ടിച്ചത്. ഡേവിഡ് ക്ലർക്കിന്‍റെ രാജി പ്രധാനമന്ത്രി ജസീന്ത ആർഡേൻ സ്വീകരിച്ചു. കഴിഞ്ഞ മാസമാണ് ന്യൂസിലന്‍ഡിനെ കൊവിഡ് മുക്തരാജ്യമായി പ്രഖ്യാപിച്ചത്. അവസാന കൊവിഡ് രോഗിയും രോഗമുക്തി നേടിയതോടെ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിച്ചാണ് രാജ്യം കൊവിഡ് മുക്തമായതായി പ്രഖ്യാപിച്ചത്. 

കൊവിഡ് 19 പ്രതിരോധം: 14 ദിവസത്തിനുള്ളില്‍ ഒരു കേസ് പോലുമില്ല ന്യൂസിലന്‍ഡിന് വീണ്ടും നേട്ടം

 

click me!