പഴ്‌സ് എടുക്കാന്‍ മറന്ന യുവതിയുടെ ബില്ലടച്ച് പ്രധാനമന്ത്രി; വാര്‍ത്തകളില്‍ താരമായി ജസീന്ത

Published : Apr 05, 2019, 01:17 PM ISTUpdated : Apr 05, 2019, 01:20 PM IST
പഴ്‌സ് എടുക്കാന്‍ മറന്ന യുവതിയുടെ ബില്ലടച്ച് പ്രധാനമന്ത്രി; വാര്‍ത്തകളില്‍ താരമായി  ജസീന്ത

Synopsis

സൂപ്പര്‍ മാര്‍ക്കറ്റില്‍ തന്റെ രണ്ട് മക്കളുമായി ഷോപ്പിംഗിനെത്തിയതായിരുന്നു യുവതി. സാധനങ്ങളെല്ലാം വാങ്ങി പാക്ക് ചെയ്ത് ബില്ലടയ്ക്കാന്‍ നോക്കുമ്പോഴാണ് പഴ്‌സ് വീട്ടില്‍ നിന്നെടുത്തില്ലെന്ന് മനസ്സിലായത്.  

വെല്ലിംഗ്ടണ്‍: പഴ്‌സ് എടുക്കാന്‍ മറന്ന യുവതിക്ക് വേണ്ടി സൂപ്പര്‍മാര്‍ക്കറ്റില്‍ പണമടച്ച് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡന്‍. അവരും ഒരമ്മയായതു കൊണ്ടാണ് താന്‍ സഹായിച്ചതെന്നാണ് സംഭവത്തെക്കുറിച്ച് ജസീന്ത പ്രതികരിച്ചത്.

സൂപ്പര്‍ മാര്‍ക്കറ്റില്‍ തന്റെ രണ്ട് മക്കളുമായി ഷോപ്പിംഗിനെത്തിയതായിരുന്നു യുവതി. സാധനങ്ങളെല്ലാം വാങ്ങി പാക്ക് ചെയ്ത് ബില്ലടയ്ക്കാന്‍ നോക്കുമ്പോഴാണ് പഴ്‌സ് വീട്ടില്‍ നിന്നെടുത്തില്ലെന്ന് മനസ്സിലായത്. എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച യുവതിയെ അവിടെയുണ്ടായിരുന്ന പ്രധാനമന്ത്രി സഹായിക്കുകയായിരുന്നു. പ്രധാനമന്ത്രി തന്നെ നേരിട്ട് അവരുടെ പണമടച്ചു.

ആ യുവതി തന്നെയാണ് സംഭവം  ഫേസ്ബുക്കിലൂടെ മറ്റുള്ളവരെ അറിയിച്ചത്. കുട്ടികളുമായെത്തി ഷോപ്പിംഗും നടത്തിയ ശേഷം കയ്യില്‍ പണമില്ലാതെ നില്‍ക്കുന്ന അവസ്ഥയില്‍ പ്രധാനമന്ത്രി നേരിട്ടെത്തി സഹായിക്കുമെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാനാവുമോ എന്ന് ചോദിച്ചായിരുന്നു യുവതി ആഹ്ലാദം പങ്കുവച്ചത്. പിന്നീട് ജസീന്ത തന്നെ ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് സ്ഥിരീകരിച്ചു. 

മറ്റൊരു സ്ത്രീയുടെ ബില്ല് നിങ്ങളെന്തിനാണ് അടച്ചത് എന്ന ചോദ്യത്തിന് അവരും ഒരമ്മയായതു കൊണ്ട് എന്നായിരുന്നു ജസീന്തയുടെ മറുപടി. ജസീന്ത ആര്‍ഡനും രണ്ട് കുട്ടികളാണുള്ളത്. അധികാരത്തിലിരിക്കെ കുഞ്ഞിന് ജന്മം നല്‍കുന്ന രണ്ടാമത്തെ ഭരണാധികാരിയാണ് ജസീന്ത. 

ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ വെടിവയ്പിനെത്തുടര്‍ന്ന് രാജ്യമൊന്നാകെ വിറങ്ങലിച്ച അവസ്ഥയില്‍ ദുരിതബാധിതര്‍ക്കൊപ്പം നിന്ന് ജനങ്ങള്‍ക്ക് താങ്ങും തണലുമായതിലൂടെ ജസീന്ത ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മാതൃകാ പ്രധാനമന്ത്രി എന്നാണ് ലോകമാധ്യമങ്ങള്‍ അന്ന് ജസീന്തയെ വിശേഷിപ്പിച്ചത്. 


 

PREV
click me!

Recommended Stories

ഞെട്ടിക്കുന്ന വീഡിയോ! അടിയന്തിര ലാന്‍ഡിംഗ് നടത്തിയ ചെറുവിമാനം കാറിലിടിച്ചു, അപകടം ഫ്ലോറിഡയിൽ, കാർ യാത്രക്കാരിക്ക് പരിക്ക്
16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യ രാജ്യമായി ഓസ്‌ട്രേലിയ, സമൂഹ മാധ്യമങ്ങൾക്ക് പുറത്തായി 25 ലക്ഷത്തോളം കൗമാരക്കാർ