ലണ്ടനില്‍ നവജാതശിശുവിന് കൊവിഡ് 19, റിപ്പോര്‍ട്ട്

Published : Mar 14, 2020, 10:25 PM ISTUpdated : Mar 14, 2020, 10:39 PM IST
ലണ്ടനില്‍ നവജാതശിശുവിന് കൊവിഡ് 19, റിപ്പോര്‍ട്ട്

Synopsis

ലണ്ടനില്‍ നവജാതശിശുവിന് കൊവിഡ് 19 സ്ഥിരീകരിച്ചു. യുവതിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചപ്പോഴേക്കും പ്രസവം കഴിഞ്ഞിരുന്നു.

ലണ്ടന്‍: ലണ്ടനില്‍ നവജാതശിശുവിന് കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കൊവിഡ് 19 ബാധിച്ച ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഈ കുഞ്ഞെന്നാണ് മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന റിപ്പോര്‍ട്ട്.  

ഗര്‍ഭിണിയായിരിക്കുമ്പോള്‍ ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് കുഞ്ഞിന്‍റെ അമ്മയെ മുമ്പ് നോര്‍ത്ത് മിഡില്‍സെക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗര്‍ഭാവസ്ഥയിലോ പ്രസവ സമയത്തോ ആകാം കൊവിഡ് 19 ലക്ഷണങ്ങളുണ്ടായിരുന്ന അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് രോഗം പടര്‍ന്നതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. യുവതിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചപ്പോഴേക്കും പ്രസവം കഴിഞ്ഞിരുന്നു. അമ്മയും കുഞ്ഞും വ്യത്യസ്ത ആശുപത്രികളിലായി വിദഗ്ധ ചികിത്സയിലാണ്. ശനിയാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് യുകെയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 798 ആയി. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നിശ്ശബ്ദം നിശ്ചലമീലോകം; കൊറോണാ കാലത്തെ കാഴ്ചകള്‍

PREV
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം