വിവാഹം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം നവ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Published : Aug 25, 2019, 09:50 PM IST
വിവാഹം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം നവ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Synopsis

ഇടിയുടെ ആഘാതത്തില്‍ നിരവധി തവണ മലക്കം മറിഞ്ഞാണ് കാര്‍ കുഴിയിലേക്ക് പതിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ടെക്സാസ്: വിവാഹം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം നവദമ്പതികള്‍ക്ക് ദാരുണ മരണം. വിവാഹശേഷം സത്കാര വേദിയിലേക്ക് പുറപ്പെട്ട ടെക്സാസ് സ്വദേശികളായ ഹാര്‍ലി മോര്‍ഗനും വധു റിയാനന്‍ ബുഡ്റിയോക്സുമാണ് അപകടത്തില്‍ മരിച്ചതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. 

വെള്ളിയാഴ്ചയായിരുന്നു ബാല്യകാല സുഹൃത്തുക്കളായ 19-കാരനായ മോര്‍ഗനും 20 -കാരിയായ റിയാനനും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് വിവാഹവേദിയായ ജസ്റ്റിസ് ഓഫ് പീസ് കെട്ടിടത്തില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം സത്കാരവേദിയിലേക്ക് പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ച കാറില്‍ എതിരെ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ നിരവധി തവണ മലക്കം മറിഞ്ഞാണ് കാര്‍ കുഴിയിലേക്ക് പതിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വരനായിരുന്നു വാഹനം ഓടിച്ചത്. ട്രക്ക് ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചന്ദ്രനിൽ പുത്തൻ ഗർത്തം കണ്ടെത്തി, 728 അടി വ്യാസവും 141 അടി ആഴവും; ചിത്രം പുറത്ത്
ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്, മെക്ക ആക്രമണത്തിൽ ഇറാന്റെ ന്യായീകരണം