നൈജീരിയിൽ ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യുന്നുവെന്ന് ട്രംപ്, ശക്തമായ മറുപടി നൽകി പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു

Published : Nov 03, 2025, 12:15 AM IST
Donald Trump

Synopsis

നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികൾ ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യുന്നുവെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെയും സൈനിക നടപടി ഭീഷണിയെയും നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു തള്ളി.

അബുജ: നൈജീരിയയിൽ ക്രിസ്ത്യാനികളെ രക്ഷിക്കാൻ സൈനിക നടപടിയെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനക്കെതിരെ നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് ഇസ്ലാമിക തീവ്രവാദികൾ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾക്കെതിരെ സാധ്യമായ സൈനിക ഇടപെടലിന് തയ്യാറെടുക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുദ്ധ വകുപ്പിന് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ടിനുബു രം​ഗത്തെത്തിയത്. മതപരമായി അസഹിഷ്ണുതയുള്ള രാജ്യമായി നൈജീരിയയെ ചിത്രീകരിക്കുന്നതിനെയും അദ്ദേഹം എതിർത്തു.

നൈജീരിയയെ മതപരമായി അസഹിഷ്ണുതയുള്ളതായി ചിത്രീകരിക്കുന്നത് നമ്മുടെ ദേശീയ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ല, കൂടാതെ എല്ലാ നൈജീരിയക്കാരുടെയും വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള സർക്കാരിന്റെ സ്ഥിരവും ആത്മാർത്ഥവുമായ ശ്രമങ്ങളെ അവ​ഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളിലുമുള്ള പൗരന്മാരെ സംരക്ഷിക്കുന്നതിന് ഭരണഘടനാ ഉറപ്പുകൾ ഉള്ള ഒരു രാജ്യമാണ് നൈജീരിയയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ മതവിഭാഗങ്ങളിലെയും സമൂഹങ്ങളുടെ സംരക്ഷണം സംബന്ധിച്ച ധാരണയും സഹകരണവും വർദ്ധിപ്പിക്കുന്നതിന് യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാരുമായും അന്താരാഷ്ട്ര സമൂഹവുമായും പ്രവർത്തിക്കാൻ ഞങ്ങളുടെ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളിയാഴ്ച സോഷ്യൽ മീഡിയ പോസ്റ്റിലാണ് നൈജീരിയയിൽ ക്രിസ്തുമതം നിലനിൽപ്പ് ഭീഷണി നേരിടുന്നുണ്ടെന്ന് ട്രംപ് പറഞ്ഞത്. കൂട്ടക്കൊലയ്ക്ക് തീവ്ര ഇസ്ലാമിസ്റ്റുകളാണ് ഉത്തരവാദികളെന്നും അദ്ദേഹം ആരോപിച്ചു. നൈജീരിയൻ സർക്കാർ ക്രിസ്ത്യാനികളെ കൊല്ലുന്നത് തുടർന്നും അനുവദിക്കുകയാണെങ്കിൽ, യുഎസ്എ നൈജീരിയയ്ക്കുള്ള എല്ലാ സഹായങ്ങളും ഉടനടി നിർത്തലാക്കും. നൈജീരിയയിൽ കടന്ന് ഭീകരമായ ക്രൂരതകൾ ചെയ്യുന്ന ഇസ്ലാമിക ഭീകരരെ പൂർണ്ണമായും തുടച്ചുനീക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇവിടെ ഞാൻ പീഡിപ്പിക്കപ്പെടുന്നു, നാട്ടിൽ വരണം'; കാമുകനെ വിവാഹം കഴിയ്ക്കാൻ പാകിസ്ഥാനിൽ പോയ യുവതിയുടെ ഓഡിയോ പ്രചരിക്കുന്നു
എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ട്രംപിന്‍റെ തീരുവ ശിക്ഷ! അനുസരിച്ചില്ലെങ്കില്‍ ഇനിയും വര്‍ധിപ്പിക്കുമെന്ന് ഭീഷണി