
ബീജിങ്: ചൈനയിൽ ശനിയാഴ്ച പുതിയതായി കൊവിഡ് കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോർട്ട്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായിട്ടാണ് ഇത്തരമൊരു സാഹചര്യം ചൈനയിലുണ്ടാകുന്നത്. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് ചൈനയിലെ വുഹാനിൽ ആദ്യമായി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ ഫെബ്രുവരി പകുതിയോടെ ഉച്ചസ്ഥാനത്തു നിന്ന് രോഗം ഗണ്യമായി കുറഞ്ഞു. 1.4 ബില്യണ്‍ ജനസംഖ്യയുള്ള രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4634 ആണ്.
എന്നാല്‍ കൊവിഡ് സംബന്ധിച്ച് ചൈന പുറത്തുവിട്ട കണക്കുകളുടെ വിശ്വാസ്യതയെക്കുറിച്ച് സംശയം ഉയര്‍ന്നുവന്നിരുന്നു. അമേരിക്ക ചൈനക്കെതിരെ പലഘട്ടത്തിലും ആരോപണം ഉന്നയിച്ചിരുന്നു. അന്താരാഷ്ട്ര സമൂഹമായി ചൈന എത്രമാത്രം വിവരം പങ്കുവെക്കുന്നുണ്ടെന്ന സംശയവും അമേരിക്ക ഉന്നയിച്ചിരുന്നു. കൊവിഡിന് പിന്നില്‍ ചൈനയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ആവർത്തിച്ച് ആരോപിക്കുന്നുണ്ട്. 82,971 കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. 78,258 പേര്‍ക്ക് രോഗം ഭേദമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam