ഫേസ്ബുക്കും ഇൻസ്റ്റയും സ്നാപ്ചാറ്റും ഒന്നും ഇനി കിട്ടില്ല, 16 വയസിൽ താഴെയുള്ളവർക്ക് കടുത്ത നിയന്ത്രണം; ചരിത്ര തീരുമാനവുമായി ബ്രിട്ടൻ

Published : Jun 15, 2026, 01:32 PM IST
social media apps

Synopsis

കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷിതത്വവും മുൻനിർത്തി യുകെ 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ പൂർണ്ണമായി നിരോധിച്ചു. ഓസ്‌ട്രേലിയൻ മാതൃകയിൽ ടിക്ടോക്, ഇൻസ്റ്റാഗ്രാം ഉൾപ്പെടെ 10 പ്രമുഖ പ്ലാറ്റ്‌ഫോമുകൾക്കാണ് വിലക്ക് വരുന്നത്. മാതാപിതാക്കളുടെ ശക്തമായ പിന്തുണയോടെ നടപ്പിലാക്കുന്ന ഈ നിയമം കുട്ടികളെ ഓൺലൈൻ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ലക്ഷ്യമിടുന്നു.

ലണ്ടൻ: കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷിതത്വവും മുൻനിർത്തി 16 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് പൂർണ്ണമായി നിരോധിച്ച് യുകെ. ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങൾക്ക് ശേഷം ഈ കർശനമായ നിയമം നടപ്പിലാക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇതോടെ ബ്രിട്ടൻ മാറി. രാജ്യത്തെ കുട്ടികളുടെ സുരക്ഷിതത്വത്തിനാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്ന് യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ വ്യക്തമാക്കി.

ഓസ്‌ട്രേലിയ നടപ്പിലാക്കിയ മാതൃകയേക്കാൾ ഒരുപടി കൂടി കടന്നുള്ള 'ഓസ്‌ട്രേലിയ-പ്ലസ്' രീതിയാണ് ബ്രിട്ടൻ ഇതിനായി സ്വീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് സുരക്ഷിതമെന്ന് കരുതപ്പെടുന്ന പ്ലാറ്റ്‌ഫോമുകളിലെ ലൈവ് സ്ട്രീമിംഗിന് നിയന്ത്രണമുണ്ടാകും. കൂടാതെ ഗെയിമിംഗ് ആപ്പുകൾ വഴി അപരിചിതർ കുട്ടികളുമായി സമ്പർക്കം പുലർത്തുന്നത് തടയാനുള്ള സംവിധാനങ്ങളും ഇതിലൂടെ ഒരുക്കുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. കൗമാരക്കാർക്കായി സോഷ്യൽ മീഡിയ കർഫ്യൂ ഏർപ്പെടുത്തുന്ന കാര്യവും സർക്കാരിന്‍റെ സജീവ പരിഗണനയിലാണ്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടുത്ത മാസം പുറത്തുവിടും.

ഈ 10 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം

2025 ഡിസംബറിലാണ് ഓസ്‌ട്രേലിയ ലോകത്തിലാദ്യമായി 16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തിയത്. 'ദി സൺഡേ ടൈംസ്' റിപ്പോർട്ട് പ്രകാരം, ഓസ്‌ട്രേലിയ നിരോധിച്ച അതേ 10 പ്രമുഖ പ്ലാറ്റ്‌ഫോമുകൾക്ക് തന്നെയാണ് ബ്രിട്ടനിലും വിലക്ക് വരുന്നത്:

ടിക്ടോക്

സ്നാപ്ചാറ്റ്

ഇൻസ്റ്റാഗ്രാം

യൂട്യൂബ്

റെഡ്ഡിറ്റ്

ട്വിച്ച്

എക്സ് (പഴയ ട്വിറ്റർ)

ത്രെഡ്സ്

ഫേസ്ബുക്ക്

കിക്ക്

ഇതിന് പുറമെ പ്രായംകൂടിയ കൗമാരക്കാർക്ക് രാത്രികാലങ്ങളിൽ കർഫ്യൂ ഏർപ്പെടുത്താനും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടുകളുടെ ഉപയോഗം പരിമിതപ്പെടുത്താനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ടാകും.

മാതാപിതാക്കളുടെ പൂർണ്ണ പിന്തുണ

കുട്ടികളെ ഓൺലൈൻ കെണികളിൽ നിന്നും ദോഷകരമായ ഉള്ളടക്കങ്ങളിൽ നിന്നും സംരക്ഷിക്കുക എന്നത് നിലവിലെ കാലഘട്ടത്തിലെ ഏറ്റവും വലിയ ആവശ്യമാണെന്ന് പ്രധാനമന്ത്രി കീർ സ്റ്റാർമർ പറഞ്ഞു. പരാജയപ്പെട്ട പഴയ സംവിധാനങ്ങളുമായി മുന്നോട്ട് പോകുന്നതിന് പകരം രാജ്യത്തെ കുടുംബങ്ങൾക്കൊപ്പം നിൽക്കാനാണ് സർക്കാർ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ നിയമം കൊണ്ടുവരുന്നതിന് മുന്നോടിയായി യുകെ സർക്കാർ മൂന്ന് മാസത്തെ വിപുലമായ ജനഹിതപരിശോധന നടത്തിയിരുന്നു. 116,000-ത്തിലധികം ആളുകളാണ് ഇതിൽ പങ്കെടുത്തത്. ഇതിൽ പങ്കെടുത്ത 90 ശതമാനം മാതാപിതാക്കളും 16 വയസിൽ താഴെയുള്ളവരുടെ സോഷ്യൽ മീഡിയ നിരോധനത്തെ പൂർണ്ണമായി പിന്തുണച്ചു. 83 ശതമാനത്തിലധികം പേർ സോഷ്യൽ മീഡിയയുടെ ഗുണങ്ങളേക്കാൾ കൂടുതൽ അതിന്‍റെ ദോഷങ്ങളാണെന്ന് അഭിപ്രായപ്പെട്ടു. ഇൻഫിനിറ്റ് സ്ക്രോളിംഗ്, ഓട്ടോപ്ലേ തുടങ്ങിയ ഫീച്ചറുകൾ നിർത്തലാക്കാനും, കർശനമായ പ്രായപരിശോധന ഉറപ്പാക്കാനും മന്ത്രാലയത്തിന് പദ്ധതിയുണ്ട്. തിങ്കളാഴ്ചയോടെ ഈ ചരിത്രപരമായ നിയമത്തിന്‍റെ പൂർണ്ണരൂപം സർക്കാർ ഔദ്യോഗികമായി പുറത്തുവിടും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇസ്രയേൽ രണ്ട് മണിക്കൂറിനുള്ളിൽ നശിച്ചേനെ, നന്ദിയുള്ളവരായിരിക്കണം', പ്രാഥമിക സമാധാന കരാറിന് പിന്നാലെ നെതന്യാഹുവിനെതിരെ രൂക്ഷവിമർശനവുമായി ട്രംപ്
ഇന്ത്യക്ക് വൻ ആശ്വാസം, എണ്ണവില കുത്തനെ ഇടിഞ്ഞു; വില 85 ഡോളറിന് താഴെ തുടരുമെന്ന് റിപ്പോര്‍ട്ട്, പക്ഷേ പ്രതിസന്ധി നീങ്ങാൻ മാസങ്ങളെടുക്കും