
ബ്രസൽസ്: അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ നിലപാട് അറിയിച്ച് യൂറോപ്യന്‍ യൂണിയന്‍. താലിബാനെ അംഗീകരിക്കില്ലെന്നും അവരുമായി ചര്‍ച്ച നടത്തില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന് പറഞ്ഞു. താലിബാന് ഇപ്പോള്‍ നടത്തുന്ന വാഗ്ദാനങ്ങളുടെ പേരില്‍ അവരെ വിശ്വസിക്കാനാവില്ലെന്നും മനുഷ്യാവകാശ വിഷയത്തില്‍ ഏറെ അപകടകരമായ മുഖമാണ് താലിബാനുള്ളതെന്നും യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ യൂറോപ്യന്‍ യൂണിയന്‍ സ്ഥാപനങ്ങളില്‍ നിന്നും രക്ഷപ്പെട്ട അഫ്ഗാനിസ്ഥാന്‍ സ്വദേശികളായ ജീവനക്കാരെ മാന്‍ഡ്രില്‍ സന്ദര്‍ശിച്ച ശേഷമാണ് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ഉര്‍സുലവോണ്‍ ഡെര്‍ലെയന്‍ താലിബാനുമായി യാതൊരു ബന്ധത്തിനും ഇല്ലെന്ന കാര്യം വ്യക്തമാക്കിയത്.
അഫ്ഗാൻ വിഷയം അടുത്ത ജി7 ഉച്ചകോടിയില്‍ ശക്തമായി ഉന്നയിക്കുമെന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. അഭയാർത്ഥി പ്രശ്നം നേരിടുന്ന യൂറോപ്യൻ അംഗ രാജ്യങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായം അടക്കം യൂണിയൻ ലഭ്യമാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam