'ബീച്ചിൽ വന്നോളൂ, ന​ഗ്നരായി വെയിൽ കാഞ്ഞോളൂ, പക്ഷേ ലൈം​ഗിക ബന്ധത്തിലേർപ്പെടരുത്'; വിലക്കുമായി യൂറോപ്യൻ രാജ്യം

Published : Jun 11, 2023, 01:12 PM IST
'ബീച്ചിൽ വന്നോളൂ, ന​ഗ്നരായി വെയിൽ കാഞ്ഞോളൂ, പക്ഷേ ലൈം​ഗിക ബന്ധത്തിലേർപ്പെടരുത്'; വിലക്കുമായി യൂറോപ്യൻ രാജ്യം

Synopsis

ലൈംഗികതയോടുള്ള യാഥാസ്ഥിതിക മനോഭാവമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് വിമർശനമുയർന്നു. യാഥാസ്ഥിതികർ കാരണം ലൈംഗികതയിലും നഗ്നതയിലും സന്തുഷ്ടരല്ലാത്ത ആളുകൾ വിമർശിക്കുന്നത് നെതർലൻഡ്‌സിലും മറ്റ് രാജ്യങ്ങളിലും ഒരു ട്രെൻഡ് ആയി മാറിയിരിക്കുന്നു

ആംസ്റ്റർഡാം: ബീച്ചിൽ സെക്‌സിൽ ഏർപ്പെടുന്നത് നെതർലാൻഡ്‌സിലെ മുനിസിപ്പാലിറ്റി നിരോധിച്ചു. ദ ഗാർഡിയനാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. തെക്കൻ നെതർലൻഡ്‌സിലെ തീരദേശ നഗരമായാ വെയ്രെയിലാണ് വിനോദസഞ്ചാരികളെ ബീച്ചിൽ ലൈം​ഗികത വിലക്കിയത്. നഗ്നമായി കുളിക്കാനും ഉല്ലസിക്കാനും അനുമതിയുള്ള ബീച്ചുകളിലും ബീച്ചുകളിലെ മൺകൂനകളിലുമാണ് ദമ്പതികൾ എത്തി പരസ്യമായി ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നത്. ഇത്തരം പ്രവൃത്തി നിരുത്സാഹപ്പെടുത്താൻ കാമ്പെയ്‌ൻ ആരംഭിച്ചിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. സന്ദർശകർക്ക് മുന്നറിയിപ്പ് നൽകുന്ന ബീച്ച് സൈഡ് ബോർഡുകൾ സ്ഥാപിക്കുകയും പൊതു ലൈംഗികത നിരോധിച്ചിട്ടുണ്ടെന്ന് എഴുതിവെക്കുകയും ചെയ്തിട്ടുണ്ട്. പരസ്യലൈം​ഗികത തടയാൻ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. നഗ്നരായ വിനോദ സഞ്ചാരിക‌ളുടെ പരസ്യ ലൈം​ഗികത സംബന്ധിച്ച് പ്രാദേശിക ഭരണകൂടത്തിനും ജല ബോർഡിനും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

 ചില ഗ്രൂപ്പുകൾ മുൻകൂട്ടി തീയതി നിശ്ചയിച്ച് ബീച്ചുകളിലെത്തുന്നുണ്ടെന്ന് മേയർ  ഫ്രെഡറിക് ഷൗവെനാർ പറഞ്ഞു.  തദ്ദേശീയ ജനതക്ക് മൺകൂനകൾ വളരെ പ്രധാനമാണ്. പരിസ്ഥിതിയെ നശിപ്പിക്കുന്നതും മറ്റ് അവധിക്കാല വിനോദ സഞ്ചാരികളെ ശല്യപ്പെടുത്തുന്നതുമായ അനഭിലഷണീയമായ പെരുമാറ്റത്തിൽ വിട്ടുനിൽക്കണമെന്നും അദ്ദേ​ഹം പറഞ്ഞു. ക്രമസമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പായി നീക്കത്തെ കാണണമെന്നും ഇനി മുന്നറിയിപ്പ് നൽകാതെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

നഗ്നമായി സൂര്യസ്നാന ചെയ്യുന്നതും പരസ്യമായി  ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നതും വ്യത്യാസമുണ്ടെന്ന് എതിർപ്പുന്നയിക്കുന്നവർ പറഞ്ഞു.  നിന്ന് ലൈംഗിക സ്വഭാവത്തെ വേർതിരിക്കുന്നത് നിർണായകമാണെന്ന് പ്രകൃതിശാസ്ത്ര സംഘടനകൾ കരുതുന്നു. പരസ്യ ലൈംഗികത വിനോദമല്ല. സൂര്യനമസ്‌കാരം ചെയ്യാൻ വരുന്ന ആളുകൾക്ക് അത് ശല്യമായി തോന്നും. നഗ്നമായി ബീച്ചിൽ എത്തുന്നത് വ്യക്തി സ്വാതന്ത്ര്യത്തെ ഉയർത്തുന്നതാണ്. ഫോട്ടോഷോപ്പ് ചെയ്യാത്ത, യഥാർത്ഥ നഗ്നശരീരങ്ങൾ കാണുന്നത് ആരോഗ്യകരമാണെന്നും ഇവർ പറയുന്നു. 

എന്നാൽ, ലൈംഗികതയോടുള്ള യാഥാസ്ഥിതിക മനോഭാവമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് വിമർശനമുയർന്നു. യാഥാസ്ഥിതികർ കാരണം ലൈംഗികതയിലും നഗ്നതയിലും സന്തുഷ്ടരല്ലാത്ത ആളുകൾ വിമർശിക്കുന്നത് നെതർലൻഡ്‌സിലും മറ്റ് രാജ്യങ്ങളിലും ഒരു ട്രെൻഡ് ആയി മാറിയിരിക്കുന്നു. അതാണ് ഇവിടെയും കാണുന്നത്. ആരെയാണ് ശല്യപ്പെടുത്തുന്നത്? മറ്റുള്ളവർ കാണാനായി, അവരുടെ ഇഷ്ടങ്ങൾക്ക് വിരുദ്ധമായി ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നത് ഡച്ച് നിയമങ്ങളുടെ ലംഘനമാണെന്ന് നെതർലാൻഡ്‌സ് സെന്റർ ഓൺ സെക്ഷ്വാലിറ്റിയിലെ റട്‌ജേഴ്‌സിലെ സെക്‌സോളജിസ്റ്റ് യൂറി ഓൾറിക്‌സ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ട് വലിയ ഡാമുകൾ വറ്റി, ശേഷിക്കുന്നത് 30 ദിവസത്തേക്കുള്ള വെള്ളം മാത്രം; സിന്ധു നദീജല കരാർ മരവിപ്പിച്ച ശേഷം നട്ടംതിരിഞ്ഞ് പാകിസ്ഥാൻ
ഇസ്രായേലിന് പിന്നാലെ പാകിസ്ഥാനും തുര്‍ക്കിയും സൗദിയുടമടക്കം 8 ഇസ്ലാമിക രാഷ്ട്രങ്ങള്‍ ട്രംപിന്‍റെ ഗാസ ദൗത്യത്തിന് പിന്തുണ നല്‍കി