സ്വീഡിഷ് ശാസ്ത്രജ്ഞൻ സ്വാന്റേ പേബൂവിന് ഈ വർഷത്തെ വൈദ്യശാസ്ത്ര നോബേൽ പുരസ്കാരം

By Web TeamFirst Published Oct 3, 2022, 9:14 PM IST
Highlights

2010 ലാണ്  സ്വാന്തേയുടെ ഗവേഷണം പ്രസിദ്ധീകരിച്ചത്. ഇത് പാലിയോജെനോമികസ് എന്ന പുതിയ ശാസ്ത്ര ശാഖയുടെ തുടക്കത്തിനും വഴിവച്ചു. 

സ്വീഡൻ: സ്വീഡിഷ് ശാസ്ത്രജ്ഞൻ  സ്വാന്റേ പേബൂവിന് ഈ വർഷത്തെ വൈദ്യശാസ്ത്ര നോബേൽ പുരസ്കാരം. മനുഷ്യ പരിണാമ പഠനത്തിലെ അപൂർവ സംഭാവനകൾക്കാണ് അംഗീകാരം. പേബൂവിന്റെ അച്ഛൻ സുനേ ബഗേസ്റ്റോമിനായിരുന്നു 1982 ലെ നോബേൽ പുരസ്കാരം. മനുഷ്യ വംശത്തിലെ വംശനാശം സംഭവിച്ച വിഭാഗങ്ങളെക്കുറിച്ചായിരുന്നു സ്വാന്റെയുടെ പഠനം. നിയാർത്തണ്ടൽ മനുഷ്യരുടെ ജനിതക ഘടന വേർതിരിച്ചെടുക്കുകയെന്ന അസാധ്യ ദൗത്യം പൂർത്തികരിച്ചതിനാണ് പുരസ്കാരം.

മുമ്പ് അറിയപ്പെടാതിരുന്ന ഹോമോ ഡെനിസോവ എന്ന മനുഷ്യ പൂർവികനെ തിരിച്ചറിയുന്നതിലും സ്വാന്തെ നിർണായക പങ്കുവഹിച്ചു. ഡെനിസോവരുടെ ജനിതിക പാരമ്പര്യം ഹോമോ സാപ്പിയനെന്ന ആധുനിക മനുഷ്യനിലേക്കും എത്തിയെന്നും തിരിച്ചറിഞ്ഞത് സ്വാന്തെയാണ്. ആധുനിക മനുഷ്യനിൽ 4 ശതമാനം വരേ നിയാണ്ടർതാൽ മനുഷ്യന്റെ ജനിതക ഘടന ഉണ്ടെന്നും കണ്ടെത്തൽ.

2010 ലാണ്  സ്വാന്തേയുടെ ഗവേഷണം പ്രസിദ്ധീകരിച്ചത്. ഇത് പാലിയോജെനോമികസ് എന്ന പുതിയ ശാസ്ത്ര ശാഖയുടെ തുടക്കത്തിനും വഴിവച്ചു. നിലവിൽ ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എവലൂഷനറി ആന്ത്രോപോളജിയുടെ ഡയറക്ടറാണ്. പേബൂവിന്റെ അച്ഛൻ സുനേ ബഗേസ്റ്റോമിനും നോബേൽ പുരസ്കാര ജേതാവാണ്. 1982 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബേൽ പുരസ്കാരമാണ് സുനേ നേടിയത്.  

ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി; ചൈനീസ് പൗരന്മാര്‍ക്ക് നേരെ അക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

ഇന്തോനേഷ്യന്‍ ഫുട്ബോള്‍ മൈതാനത്തെ അപകടം; മരിച്ച 127 പേരില്‍ 17 പേര്‍ കുട്ടികള്‍


 

click me!