അമേരിക്ക പറഞ്ഞതൊന്നുമല്ല കണക്ക്, ഇറാൻ തൊടുത്ത മിസൈലുകളും ഡ്രോണുകളും യുഎസ് താവളങ്ങളിൽ വിനാശം വിതച്ചെന്ന് റിപ്പോര്‍ട്ട്, സാറ്റലൈറ്റ് ദൃശ്യങ്ങൾ

Published : May 07, 2026, 09:14 PM IST
IRAN US

Synopsis

മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾ അമേരിക്കൻ ഭരണകൂടം അവകാശപ്പെട്ടതിനേക്കാൾ ഗുരുതരമാണെന്ന് വാഷിംഗ്ടൺ പോസ്റ്റ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഈ ആക്രമണങ്ങളിൽ 228 നിർമ്മിതികൾ തകരുകയും ഏഴ് യുഎസ് സൈനികർ കൊല്ലപ്പെടുകയും 400-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അമേരിക്കൻ ഭരണകൂടം നേരത്തെ അവകാശപ്പെട്ടതിനേക്കാൾ ഗുരുതരമാണെന്ന് വാഷിംഗ്ടൺ പോസ്റ്റ് നടത്തിയ അന്വേഷണത്തിൽ വെളിപ്പെടുത്തൽ. യുദ്ധം തുടങ്ങിയത് മുതൽ 15 യുഎസ് സൈനിക സൈറ്റുകളിലായി കുറഞ്ഞത് 228 നിർമ്മിതികളും ഉപകരണങ്ങളും തകരുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്.

ഹാംഗറുകൾ, ബാരക്കുകൾ, ഇന്ധന ഡിപ്പോകൾ, വിമാനങ്ങൾ, നിർണ്ണായക റഡാർ-വാർത്താവിനിമയ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവയ്ക്ക് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്. ബഹ്‌റൈനിലെയും കുവൈത്തിലെയും പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. യുദ്ധം ആരംഭിച്ച ശേഷം മിഡിൽ ഈസ്റ്റിലുടനീളം നടന്ന ഇറാനിയൻ ആക്രമണങ്ങളിൽ ഏഴ് യുഎസ് സർവീസ് അംഗങ്ങൾ കൊല്ലപ്പെട്ടു (ആറ് പേർ കുവൈത്തിലും ഒരാൾ സൗദി അറേബ്യയിലും). 400ലധികം സൈനികർക്ക് പരിക്കേറ്റു.

ഇറാൻ ഔദ്യോഗികമായി പുറത്തുവിട്ട സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ വാഷിംഗ്ടൺ പോസ്റ്റ് പരിശോധിക്കുകയും യൂറോപ്യൻ യൂണിയന്റെയും പ്ലാനറ്റ് ലാബ്സിന്റെയും ചിത്രങ്ങളുമായി താരതമ്യം ചെയ്ത് അവ ആധികാരികമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഖത്തറിലെ അൽ-ഉദൈദ് വ്യോമതാവളത്തിലെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സൈറ്റ്, ബഹ്‌റൈനിലെ യുഎസ് നേവിയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തുള്ള സാറ്റലൈറ്റ് ഡിഷ്, കുവൈത്തിലെ ക്യാമ്പ് ബ്യൂറിംഗിലെ പവർ പ്ലാന്റ് എന്നിവ ആക്രമിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. ജോർദാനിലും യുഎഇയിലുമുള്ള താഡ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായി ഇറാൻ അവകാശപ്പെടുന്നു.

ഇറാൻ നടത്തിയ ആക്രമണങ്ങൾ അതീവ കൃത്യതയുള്ളതായിരുന്നുവെന്നും യാദൃശ്ചികമായി വീണ മിസൈലുകൾ ഒന്നും തന്നെയില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആധുനിക ഡ്രോൺ യുദ്ധമുറകളോട് പൊരുത്തപ്പെടുന്നതിൽ അമേരിക്കൻ സൈന്യത്തിന് സംഭവിച്ച പിഴവുകളും ചില താവളങ്ങളിലെ സുരക്ഷാ കുറവുമാണ് നാശനഷ്ടങ്ങൾ ഇത്രയധികം വർദ്ധിക്കാൻ കാരണമെന്നും അവർ വിലയിരുത്തുന്നു. വാർത്തകൾ പുറത്തുവരുന്നത് നിയന്ത്രിക്കാൻ യുഎസ് സർക്കാർ സാറ്റലൈറ്റ് ദൃശ്യങ്ങൾ ലഭ്യമാക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതായും റിപ്പോർട്ട് പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഭർത്താക്കന്മാർക്കൊപ്പം ഐഎസിൽ ചേരാൻ പോയി, ക്യാമ്പുകളിൽ അടിമ ജീവിതം ​ഗത്യന്തരമില്ലാതെ നാട്ടിലേക്ക് മടങ്ങി മൂന്ന് യുവതികൾ, അറസ്റ്റ് ചെയ്ത് ഓസ്ട്രേലിയ
താമസസ്ഥലത്തെ മുറിയിൽ തീ ആളിപ്പടർന്നു, പുക ശ്വസിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം