
വാഷിംഗ്ടൺ: ചൈനീസ് ചാര വനിതയുമായുള്ള ബന്ധത്തിൽ അമേരിക്കൻ ചിപ് നിർമ്മാണ കമ്പനി എൻവീഡിയയുടെ മേധാവിക്കെതിരെ അന്വേഷണം. രഹസ്യങ്ങൾ ചോർന്നോ എന്നതിലടക്കമാണ് അന്വേഷണം. ആലീസ് ഹുവാങ് എന്ന സ്ത്രീയുമായി വിവാഹേതര ബന്ധം ഉണ്ടായിരുന്നെന്ന് ബോർഡിന് മുന്നിൽ ജെൻസൻ ഹുവാങ് തുറന്ന് സമ്മതിച്ചിരുന്നു. എൻവീഡിയയുടെ ചിപ് നിർമാണ വിദ്യ ചോർത്താൻ ശ്രമിച്ചെന്ന് കണ്ടെത്തിയത് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളാണ്.
ചൈനീസ് ചാരവനിതയുമായി ബന്ധം പുലർത്തിയ എൻവീഡീയയുടെ സിഇഒയ്ക്ക് എതിരെ കമ്പനി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 33 വർഷമായി കമ്പനിയുടെ സിഇഒയാണ് ജെൻസൻ ഹുവാങ്. ഇദ്ദേഹത്തിൽ നിന്ന് ഏതെല്ലാം വിവരങ്ങൾ ചോർന്നു എന്ന വിവരങ്ങൾ അന്വേഷിക്കും. സെൻസിറ്റീവായ വിവരങ്ങൾ ചോർന്നിട്ടില്ല എന്നാണ് കമ്പനിയുടെ പ്രാഥമിക നിഗമനം. ആലീസ് ഹുവാങ് എന്ന ചൈനീസ് ചാര വനിതയുമായി ബന്ധമുണ്ടായിരുന്നു എന്ന് തുറന്ന് സമ്മതിച്ചുകൊണ്ടുള്ള ഹുവാങിന്റെ വാർത്താക്കുറിപ്പ് ഇതിനിടെ പുറത്ത് വന്നിരുന്നു.
തെറ്റ് പറ്റിയെന്നും ഭാര്യയോടും മക്കളോടും മാപ്പ് പറയുന്നു എന്നും വിശദീകരിച്ച ഹുവാങ് ഏത് അന്വേഷണത്തിനും തയാറാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്. ഹുവാങിൽ നിന്ന് നിർണായക വിവരങ്ങൾ ചോർത്തപ്പെട്ടിട്ടില്ല എന്നാണ് എൻവീഡിയയുടെ നിഗമനം. എഐ ടെക് ലോകത്തെ സുപ്രധാന ചിപ്പ്, പ്രോസസർ നിർമാതാക്കളാണ് എൻവീഡിയ. ഓപ്പൺ എഐയും മെറ്റയും അടക്കം ഉപയോഗിക്കുന്നത് എൻവീഡിയ പ്രോസസറുകളാണ്. ഈ ടെക്നോളജി ചോർത്താൻ ശ്രമിച്ചെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. സിംഗപ്പൂർ ആസ്ഥാനമായ ഒരു സ്റ്റാർട്ടപ്പിന്റെ മേധാവിയാണ് ആലിസ് ഹുവാങ്. ആലിസ് വഴി ചൈന എൻവീഡിയയുടെ ടെക് രഹസ്യം ചോർത്താൻ ശ്രമിച്ചെന്നാണ് സിഐഎയുടെ കണ്ടെത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam