
ദോഹ: സമാധാന ചർച്ചകൾ സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്കിടെ ഖത്തർ പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ കാണും. ഉപാധികൾ അംഗീകരിച്ചാൽ രണ്ട് ദിവസത്തിനകം ഹോർമൂസ് തുറക്കാൻ തയാറെന്ന് ഇറാൻ അറിയിച്ചു. ഇറാനിൽ ഇന്നലെ രാത്രിയിലുണ്ടായ സ്ഫോടനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വന്നില്ല. ഹൂതികൾക്ക് ആയുധം നൽകുന്നത് നിർത്തണമെന്ന് ഇറാനോട് യെമൻ ആവശ്യപ്പെട്ടു.
സമാധാനമോ സംഘർഷമോ ലോകമാകെ ചോദിക്കുന്നത് അതാണ്. രണ്ടിനും ഒരുപോലെ സാധ്യത നിലനിൽക്കുമ്പോൾ പ്രധാന മധ്യസ്ഥനാകാൻ ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലെത്തുകയാണ്. ഇറാന്റെ അവസാന സന്ദേശം കൈമാറുകയും ചർച്ചകൾ സാധ്യമാക്കുകയുമാണ് ലക്ഷ്യം. പിന്നാലെ ചൈനീസ് റഷ്യൻ പ്രസിഡന്‍റുമാരുമായി ട്രംപ് ചർച്ച നടത്തും. നേരത്തെ പുറത്തു വന്ന ഒരു സമാധാന ഉപാധിയിൽ ചൈനയാണ് സമാധാന നീക്കങ്ങളുടെ ഭാഗമായ ഉപാധികൾ പാലിക്കുന്നത് ഉറപ്പാക്കുന്ന ഗ്യാരണ്ടർ. പ്രതിസന്ധി തീർക്കാൻ യുറേനിയം തങ്ങൾ സൂക്ഷിക്കാമെന്ന സമവായ ഫോർമുല മുന്നോട്ടു വെച്ച രാജ്യമാണ് റഷ്യ. അതിനാൽ ഈ ചർച്ചകൾ പ്രധാനമാണ്.
അമേരിക്ക ഉപാധികൾ അംഗീകരിച്ചാൽ രണ്ട് ദിവസത്തിനകം ഹോർമൂസ് തുറക്കുന്ന സമാധാന പദ്ധതിയിൽ തന്നെയാണ് ഇറാൻ ഉറച്ചു നിൽക്കുന്നത്. അതിനിടെ ഇറാനെതിരെ മൂന്നാമതൊരു ആക്രമണത്തിന് കൂടി സാധ്യതയുണ്ടെന്ന വിവരം അമേരിക്കൻ സെൻട്രൽ കമാൻഡ് ഇസ്രയേലിനെ ധരിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നു. യുദ്ധമുണ്ടായാൽ തീമഴ പെയ്യുമെന്നു ഇറാൻ മുന്നറിയിപ്പ് നൽകി. അതേസമയം യെമനിൽ ഹൂതികൾ സൗദിയെ ആക്രമിക്കുന്നതും സൗദിയുടെ തിരിച്ചടിയും തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam