പ്രതിസന്ധിയിലായ ഇന്ത്യൻ വീട്ടുജോലിക്കാർക്ക് എംബസിയുടെ കൈത്താങ്ങ്; പരാതികൾ നേരിട്ട് കേട്ട് അംബാസഡർ പ്രശാന്ത് പിസെ

Published : Jul 22, 2026, 05:57 PM IST
Prashant Pise with domestic workers

Synopsis

പ്രതിസന്ധിയിലായ ഇന്ത്യൻ വീട്ടുജോലിക്കാരെ നേരിൽ കണ്ട് ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ. തൊഴിലുടമയുടെ പീഡനം നേരിടുന്നവരും തൊഴിലുടമയുടെ വീട് വിട്ടിറങ്ങേണ്ടി വന്നവരും തൊഴിലുടമ ഉപേക്ഷിച്ചവരുമായ വനിതാ തൊഴിലാളികളുമായാണ് അംബാസഡർ കൂടിക്കാഴ്ച നടത്തിയത്.

മസ്കറ്റ്: ഒമാനിൽ വിവിധ കാരണങ്ങളാൽ പ്രതിസന്ധിയിലായ ഇന്ത്യൻ വനിതാ വീട്ടുജോലിക്കാരെ നേരിൽ കണ്ട് ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ. തൊഴിലുടമയുടെ പീഡനം നേരിടുന്നവരും തൊഴിലുടമയുടെ വീട് വിട്ടിറങ്ങേണ്ടി വന്നവരും തൊഴിലുടമ ഉപേക്ഷിച്ചവരുമായ വനിതാ തൊഴിലാളികളുമായാണ് അംബാസഡർ കൂടിക്കാഴ്ച നടത്തിയത്.

പ്രതിസന്ധിയിലായ തൊഴിലാളികൾക്ക് ഇന്ത്യൻ എംബസി സൗജന്യ താമസവും ഭക്ഷണസൗകര്യവും ഒരുക്കുന്നുണ്ടെന്ന് എംബസി അറിയിച്ചു. കൂടിക്കാഴ്ചയിൽ തൊഴിലാളികളുടെ പരാതികളും ദുരിതങ്ങളും അംബാസഡർ നേരിട്ട് കേട്ടു. ഓരോ പരാതിയിലും അടിയന്തര ഇടപെടൽ ഉറപ്പുനൽകിയ അദ്ദേഹം, എംബസിയുടെ കമ്മ്യൂണിറ്റി അഫയേഴ്സ് വിഭാഗം വിഷയങ്ങളിൽ വേഗത്തിൽ നടപടി സ്വീകരിച്ച് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്ന് അറിയിച്ചു. പ്രതിസന്ധിയിലായ ഇന്ത്യൻ പ്രവാസികൾക്ക് ആവശ്യമായ എല്ലാ സഹായവും തുടർന്നും ഉറപ്പാക്കുമെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാഹന നിർമാതാക്കളായ ഫോർഡിന്റെ ഫാക്ടറികളിൽ ചിപ്സും കുക്കീസും മോഷ്ടിച്ചെന്ന് ആരോപണം; ജീവനക്കാരെ പുറത്താക്കി; സംഭവം സാങ്കേതികതകരാർ, അന്വേഷണം
വീണ്ടും ഭീഷണി മുഴക്കി ട്രംപ്; 'ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കും'