
മസ്ക്കറ്റ്: അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ. ഗൾഫ് മേഖലക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളുടെ പേരിൽ ഇറാൻ സ്ഥാനപതിയെ നേരിട്ട് വിളിച്ചുവരുത്തി ഒമാൻ പ്രതിഷേധം അറിയിച്ചു. രാജ്യത്തിന്‍റെ ഔദ്യോഗികമായി പ്രതിഷേധം രേഖമൂലമാണ് ഒമാൻ വിദേശകാര്യ മന്ത്രാലയം ഇറാനെ അറിയിച്ചത്. ഗൾഫ് രാജ്യങ്ങൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന അക്രമണങ്ങളിൽ ജി സി സി രാജ്യങ്ങൾ ഒറ്റക്കെട്ടായി ശക്തമായ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് നയതന്ത്ര തലത്തിൽ ഒമാന്റെ ഈ നിർണായക നീക്കം. സംഘർഷത്തിന്‍റെ ആദ്യം മുതൽ തന്നെ ഗൾഫിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ ജി സി സി രാഷ്ട്രങ്ങൾ ഇറാനെതിരെ രംഗത്തുവന്നിട്ടുണ്ട്. പലവട്ടം ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെങ്കിലും അമേരിക്കൻ അക്രമണത്തിനുള്ള തിരിച്ചടി എന്ന നിലയിൽ ഗൾഫിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ തന്നെയാണ് ഇറാൻ ഇപ്പോഴും ആദ്യം ലക്ഷ്യം വയ്ക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam