കൊവിഡ് 19: അമേരിക്കയില്‍ നിരീക്ഷണത്തിലായിരുന്ന 70- കാരന്‍ മരിച്ചു, മരണസംഖ്യ രണ്ടായി

Published : Mar 02, 2020, 08:59 AM ISTUpdated : Mar 02, 2020, 09:00 AM IST
കൊവിഡ് 19: അമേരിക്കയില്‍ നിരീക്ഷണത്തിലായിരുന്ന 70- കാരന്‍ മരിച്ചു, മരണസംഖ്യ രണ്ടായി

Synopsis

ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ കർശനമായ നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയരാക്കുമെന്ന് ഡോണാൾഡ് ട്രംപ് 

വാഷിംഗ്‍ടണ്‍: കൊവിഡ് 19 ബാധിച്ച് അമേരിക്കയില്‍ ഒരാള്‍കൂടി മരിച്ചു. എഴുപതുകാരനാണ് മരിച്ചത്. കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇതോടെ കൊവിഡ് 19 ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ കർശനമായ നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയരാക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് അറിയിച്ചു.

യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും കൊവിഡ് 19 പടരുകയാണ്. ലോകത്തിലുടനീളം 87,000 പേർക്ക് ഇതോടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിൽ ഞായറാഴ്ച മാത്രം 11 പേർ കൊവിഡ് 19 ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 54 ആയി. ചെക്ക് റിപ്പബ്ലിക്കിലും, സ്കോട്ട്‍ലൻഡിലും, ഡോമിനിക്കൻ റിപ്പബ്ലിക്കിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയിൽ 21 പേർ രോഗം ബാധിച്ച് മരിച്ചു. ഇവിടെ 3730 പേരാണ് ചികിത്സയിലുള്ളത്. ഇറ്റലിയിൽ കൊവിഡ് 19 ബാധിച്ച് 34 പേരാണ് മരിച്ചത്. 1694 പേർ ചികിത്സയിലുണ്ട്.

PREV
click me!

Recommended Stories

മത്തി കണികാണാനില്ല, ചത്തൊടുങ്ങിയത് 60000ത്തിലേറെ പെൻഗ്വിനുകൾ
കണ്ണിൽ ചോരയില്ലാത്ത ആക്രമണമെന്ന് ലോകം, ഡ്രോൺ ആക്രമണത്തിൽ പിടഞ്ഞുമരിച്ചത് 33 നഴ്സറി കുട്ടികളടക്കം 50 പേർ; കണ്ണീരിലാഴ്ന്ന് സുഡാൻ