
ഫ്ലോറിഡ: പിതാവിന്റെ തോക്കെടുത്ത് കളിക്കുന്നതിനിടെ എട്ടുവയസ്സുകാരന്റെ വെടിയേറ്റ് ഒരുവയസ്സുകാരിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ ഫ്ലോറിഡയിലെ എസ്കാംബിയ കൗണ്ടിയിലെ ലയൺസ് മോട്ടലിൽ ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ മറ്റൊരു പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടുവയസ്സുകാരൻ പിതാവിന്റെ തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തിൽ കാഞ്ചി വലിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ പിതാവായ റോഡറിക് റാൻഡലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പിതാവിന്റെ കാമുകിയുടെ കുട്ടികൾക്കാണ് വെടിയേറ്റത്. കുട്ടികൾ ഉറങ്ങുമ്പോഴായിരുന്നു സംഭവം. അലമാരയിൽ സൂക്ഷിച്ചിരുന്ന തോക്കുമായി കളിക്കുകയായിരുന്നു ആൺകുട്ടിയെന്ന് എസ്കാംബിയ കൗണ്ടി ഷെരീഫ് ചിപ്പ് സിമ്മൺസ് പറഞ്ഞു. സംഭവത്തിൽ പിതാവിനെതിരെ കടുത്ത വകുപ്പുകൾ ചുമത്തിയതായി പൊലീസ് പറഞ്ഞു. തോക്ക് കൈവശം വെക്കൽ, തോക്ക് സൂക്ഷിക്കുന്നതിലെ അശ്രദ്ധ, പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കൈയെത്തും ദൂരത്ത് നിറ തോക്കുവച്ച കുറ്റകരമായ അശ്രദ്ധ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും 41,000 ഡോളർ ജാമ്യത്തിൽ വിട്ടയച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam