
മനാമ: ഹോർമുസ് തുറക്കാൻ ഐക്യരാഷ്ട്ര സഭയിൽ പ്രമേയം മുന്നോട്ട് വെച്ച് ബഹ്‌റൈൻ. സുരക്ഷിതമായി കടന്നുപോകാൻ ഉള്ള സുരക്ഷാ മുൻകരുതൽ എടുക്കാൻ ഓരോ രാജ്യത്തിനും അവകാശമുണ്ടെന്നും ഇത് ഉറപ്പാക്കാൻ അന്താരാഷ്ട്ര നിയമ പിന്തുണ വേണമെന്നും ആവശ്യം. ജിസിസി പിന്തുണയോടെയാണ് ബഹ്‌റൈൻ നീക്കം. അതേ സമയം, ദുബായിൽ ഒറാക്കിൾ ഡാറ്റ സെന്റർ ആക്രമിച്ചെന്ന വാർത്തകൾ തള്ളി അധികൃതർ രംഗത്തെത്തി. ഐആർജിസിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ ദുബൈ മീഡിയ ഓഫീസ് നിഷേധിച്ചു.
അതേ സമയം, സുരക്ഷ കണക്കിലെടുത്ത് ദുബായിലെ പള്ളികളിൽ വിശുദ്ധ വാരം പ്രാർത്ഥനകൾ ഉണ്ടാവില്ല. കുർബാനകളും ഒഴിവാക്കിയിരിക്കുകയാണ്. ഇനി ഒരു അറിയിപ്പ് വരുന്നത് വരെ നിയന്ത്രണം തുടരും. ചില പള്ളികളിൽ ശുശ്രൂഷകള്‍ ഓൺലൈൻ ആക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam