
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ തുടർച്ചയായി ഇന്ത്യക്കെതിരെ പ്രകോപനപരമായി സംസാരിച്ച പാക് പ്രതിരോധ മന്ത്രി നിലപാട് മാറ്റി. ഇന്ത്യ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് നേരത്തെ പറഞ്ഞ ക്വാജ ആസിഫ്, ഇന്ത്യ സംഘർഷം ഒഴിവാക്കിയാൽ പ്രശ്ന പരിഹാരത്തിന് തയ്യാറാണെന്ന് പറയുന്നു. ചർച്ചയ്ക്കും സമാധാനത്തിനും തയ്യാറെന്നാണ് ഇതിലൂടെ ക്വാജ ആസിഫ് വ്യക്തമാക്കുന്നത്. പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഇന്ത്യ, ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന. പ്രശാന്ത് കഴിഞ്ഞ ആറു മാസമായി സസ്പെന്‍ഷനിലാണ്. സസ്പെന്‍ഷൻ റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം സസ്പെന്‍ഷൻ നീട്ടിയെന്നാണ് ഉത്തരവിലുള്ളത്. മുന്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ നടത്തിയ ഹിയറിങ്ങിൽ പ്രശാന്ത് തന്‍റെ ഭാഗം വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഹിയറിങ് നടത്തിയത്.