
ജോർജിയ : ജനത്തിരക്കുള്ള ബീച്ചിലെത്തി ടവ്വൽ വിരിച്ചു കിടന്ന് വൈബ്രേറ്റർ(vibrator) ഉപയോഗിച്ച് സ്വയംഭോഗം(masturbation) ചെയ്തതിന് യുവതിയെ അറസ്റ്റു ചെയ്ത് പൊലീസ്. അമേരിക്കയിലെ ജോർജിയ സ്റ്റേറ്റിലെ ടൈബീ ഐലൻഡിലാണ് സംഭവം.
വൈകുന്നേരത്തോടെ ബീച്ചിലെത്തിയ യുവതി, ഒരു ടവ്വൽ വിരിച്ച് മണലിൽ കിടന്നു എന്നും, ബാഗിൽ നിന്ന് വൈബ്രേറ്റർ(vibrator) എന്ന് തോന്നിക്കുന്ന ഒരു ഉപകരണം പുറത്തെടുത്തു എന്നും ദൃക്‌സാക്ഷികൾ പൊലീസിനോട് പറഞ്ഞു. യുവതിയിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ പുറപ്പെട്ടു തുടങ്ങിയതോടെ സമീപവാസികളുടെ ശ്രദ്ധ അങ്ങോട്ട് തിരിയുകയും ചിലർ അവരുടെ വീഡിയോ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഏതാണ്ട് അഞ്ചു മിനിറ്റിനുള്ളിൽ തന്നെ ഈ യുവതി തന്റെ സാധനങ്ങൾ എല്ലാം എടുത്ത് ബീച്ചിൽ നിന്ന് മടങ്ങിപ്പോവുകയും ചെയ്തു.
എന്നാൽ, സമീപവാസികൾ ഈ ദൃശ്യങ്ങൾ സഹിതം, സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതിപ്പെട്ടു. സ്ഥലത്തെത്തിയ പൊലീസ് യുവതിയെ അടുത്തുള്ള ഒരു ബാറിൽ നിന്ന് അറസ്റ്റു ചെയ്യുകയും ചെയ്തു. തന്റെ പ്രവൃത്തികൊണ്ട് പ്രദേശവാസികൾക്കുണ്ടായ അസൗകര്യത്തിന് ക്ഷമാപണം നടത്തിയ യുവതി പൊലീസിനോട് പറഞ്ഞത്,"ആകെ ഇരുപതു സെക്കൻഡാണ് ഓർഗസത്തിനെടുത്തത്. ആരും കണ്ടു കാണില്ല എന്നാണ് ഞാൻ കരുതിയത്" എന്നായിരുന്നു. എന്തായാലും, ഈ പ്രവൃത്തിയുടെ പേരിൽ യുവതിക്കുമേൽ 'ഇൻഡീസൻറ് എക്സ്പോഷർ' വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ് പൊലീസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam