കിടപ്പുമുറിയിലെ സിസിടിവി ക്യാമറകൾ ഹാക്ക് ചെയ്തു, ദമ്പതികളുടെ സ്വകാര്യ വീഡിയോ ശേഖരിച്ചു, അശ്ലീല വീഡിയോയാക്കി കോടികൾക്ക് വിറ്റു, അറസ്റ്റ്

Published : Dec 01, 2025, 09:40 PM IST
CCTV

Synopsis

സിസിടിവി ക്യാമറ, ഐപി ക്യാമറ എന്നിവയുടെ വില കുറഞ്ഞ വകഭേദമാണ് ഇത്തരത്തിൽ ഹോം ക്യാമറകളായി ഉപയോഗിക്കുന്നത്.

സിയോൾ: വിദേശ വെബ്സൈറ്റിന് വേണ്ടി 120000ത്തിലേറെ വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സിസിടിവി ക്യാമറകളും ഹാക്ക് ചെയ്ത നാല് പേർ പിടിയിൽ. ദക്ഷിണ കൊറിയയിലാണ് സംഭവം. വിദേശത്ത് നിന്ന് പ്രവർത്തിക്കുന്ന സൈറ്റിന് വേണ്ടി അശ്ലീല വീഡിയോകൾ നിർമ്മിക്കുന്നതിനാണ് വീടുകളിലെയും വ്യാപാര മേഖലയിലേയും ഹോം ക്യാമറകൾ ഹാക്ക് ചെയ്തത്. ഞായറാഴ്ചയാണ് കേസിലെ നാല് അറസ്റ്റിനേക്കുറിച്ച് പൊലീസ് വിശദമാക്കിയത്. പ്രതികൾ ഇന്റർനെറ്റ് പ്രോട്ടോക്കോൾ ലംങിച്ചതായും വളരെ ലഘുവായ പാസ്വേഡുകൾ ഉപയോഗിച്ച സിസിടിവികൾ ഹാക്ക് ചെയ്യുകയുമായിരുന്നെന്നാണ് പൊലീസ് വിശദമാക്കുന്നത്. സിസിടിവി ക്യാമറ, ഐപി ക്യാമറ എന്നിവയുടെ വില കുറഞ്ഞ വകഭേദമാണ് ഇത്തരത്തിൽ ഹോം ക്യാമറകളായി ഉപയോഗിക്കുന്നത്. കുട്ടികളുടേയും വളർത്തു മൃഗങ്ങളുടേയും സംരക്ഷണം ഉറപ്പ് വരുത്തുന്നതിനാണ് ഇത്തരം ഹോം ക്യാമറകൾ സാധാരണമായി ഉപയോഗിക്കാറുള്ളത്. ഹോം നെറ്റ്വർക്കുമായി കണക്ട് ചെയ്താണ് ഇവയുടെ പ്രവർത്തനം. വീടുകൾ, കരോക്കെ മുറികൾ, ഗൈനക്കോളജി വിഭാഗം എന്നിവിടങ്ങളിലെ ഹോം ക്യാമറകളാണ് ഹാക്ക് ചെയ്തപ്പെട്ടിട്ടുള്ളത്.

ഹാക്ക് ചെയ്തത് 120000ലേറെ ഹോം ക്യാമറകൾ, നിർമ്മിച്ചത് 1200ലേറെ അശ്ലീല വിഡിയോകൾ, നാല് പേർ പിടിയിൽ 

അറസ്റ്റിലായ നാല് പേരും ഇത്തരത്തിൽ നിരവധി ഹോം ക്യാമറകൾ ഹാക്ക് ചെയ്തുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. എന്നാൽ ഇവർക്ക് പരസ്പര ബന്ധമില്ലെന്നാണ് വിലയിരുത്തലെന്നാണ് പൊലീസ് വിശദമാക്കുന്നത്. അറസ്റ്റിലായവരിൽ ഒരാൾ 63000 ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിച്ച് 545 അശ്ലീല വീഡിയോ നിർമ്മിച്ചതായാണ് കണ്ടെത്തിയത്. 35000000 കൊറിയൻ വോൺ (ഏകദേശം 2138413രൂപ) ആണ് ഇത്തരത്തിൽ പ്രതികളിലൊരാൾ ഇത്തരം ദൃശ്യങ്ങൾ വിറ്റ് സമ്പാദിച്ചത്. പ്രതികളിൽ മറ്റൊരാൾ 70000 ക്യാമറകളിൽ നിന്നായി 648 വീഡിയോകളും നിർമ്മിത്തി. ഈ രണ്ട് പ്രതികളുമാണ് കഴിഞ്ഞ ഒരു വർഷത്തിൽ ഒരു വിദേശ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത 62 ശതമാനം വീഡിയോകളും നിർമ്മിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്.

നിലവിൽ ഈ സൈറ്റ് അടച്ച് പൂട്ടാനുള്ള ശ്രമത്തിലാണ് പൊലീസുള്ളത്. ഈ സൈറ്റിൽ നിന്ന് പണം നൽകി ഇത്തരം വീഡിയോകൾ വാങ്ങിയ മൂന്ന് പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഐപി ക്യാമറ ഹാക്ക് ചെയ്യുന്നതും ഇത്തരത്തിൽ രഹസ്യ വീഡിയോ ചിത്രീകരിക്കുന്നത് ദക്ഷിണ കൊറിയയിൽ ഗുരുതര കുറ്റമാണ്. ഇത്തരം ദൃശ്യങ്ങൾ കാണുന്നതും ദക്ഷിണ കൊറിയയിൽ കുറ്റകരമാണ്. 58 സ്ഥലങ്ങളിൽ നിന്നാണ് പ്രതികൾ ഹോം ക്യാമറകൾ ഹാക്ക് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?