നിർദേശം നൽകിയത് ഇറാൻ? അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ വാടകക്കൊലയാളികളെ ഏർപ്പാടാക്കിയ പാക് പൗരൻ കുറ്റക്കാരനെന്ന് വിധി

Published : Mar 07, 2026, 09:40 AM IST
Donald Trump

Synopsis

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പാകിസ്ഥാൻ പൗരനായ ആസിഫ് മർച്ചന്റ് കുറ്റക്കാരനെന്ന് യുഎസ് കോടതി കണ്ടെത്തി. ഇറാനിയൻ കമാൻഡർ ഖാസിം സുലൈമാനിയെ അമേരിക്ക കൊലപ്പെടുത്തിയതിന് പകരം വീട്ടാനാണ് ഇറാന്റെ നിർദ്ദേശപ്രകാരം ഈ നീക്കം നടന്നതെന്നാണ് റിപ്പോർട്ട്.

വാഷിങ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പാകിസ്ഥാൻ പൗരനായ ആസിഫ് മർച്ചന്റ് കുറ്റക്കാരനെന്ന് അമേരിക്കയിലെ കോടതി. ഇറാന്റെ നിർദ്ദേശപ്രകാരം അമേരിക്കയിലെ രാഷ്ട്രീയ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ട് വാടകക്കൊലയാളികളെ ഏർപ്പാടാക്കാൻ ശ്രമിച്ചെന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം. പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നതിനിടെയാണ് ഈ സുപ്രധാന വിധി വരുന്നത്. ഇറാനിയൻ കമാൻഡർ ഖാസിം സുലൈമാനിയുടെ വധത്തിന് പകരം വീട്ടാനാണ് ഇത്തരമൊരു നീക്കം നടന്നതെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ കരുതുന്നത്.

ആസിഫ് മർച്ചൻ്റ് ഏറെക്കാലം ഇറാനിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് ഇയാൾ അമേരിക്കയിലെത്തിയത്. അമേരിക്കയിൽ വച്ച് ഡോണാൾഡ് ട്രംപിനെ വധിക്കാൻ നടത്തിയ നീക്കം ഇറാനും അമേരിക്കയും തമ്മിലുള്ള ഭിന്നത ആഗോള തലത്തിലേക്ക് പടർന്നതിൻ്റെ സൂചനയെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടിയത്. ഇറാനെതിരെ ഇപ്പോൾ നടക്കുന്ന യുദ്ധത്തെയടക്കം ന്യായീകരിക്കാൻ അമേരിക്ക ഈ കോടതി വിധി ഇനി ഉപയോഗിക്കുമെന്നാണ് വിലയിരുത്തൽ.

വിദേശ രാജ്യങ്ങളുടെ സഹായത്തോടെ അമേരിക്കൻ രാഷ്ട്രീയത്തിൽ ഇടപെടാനും പ്രമുഖരെ വകവരുത്താനും ശ്രമിക്കുന്നത് ഗൗരവകരമായ കുറ്റമാണെന്ന് യുഎസ് അറ്റോർണി ജനറൽ മെറിക് ഗാർലൻഡ് പറഞ്ഞു. പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളെ ഈ കേസ് എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം. വരും ദിവസങ്ങളിൽ ഇറാനും പാകിസ്ഥാനും ഈ വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കും എന്നത് നിർണ്ണായകമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഖമനേയിയുടെ കൊലപാതകം; ഇന്ത്യയിൽ ഉയരുന്ന പ്രതിഷേധങ്ങൾക്കെതിരെ ഇന്ത്യൻ വംശജയായ യുഎസ് സൈനിക, വിമ‍ർശനം; വീഡിയോ
എപ്സ്റ്റീൻ ഫയലിലെ 'കാണാതായ' രേഖകളും പുറത്ത്, ട്രംപിനെതിരെ യുവതിയുടെ ഗുരുതര ലൈംഗിക പീഡന ആരോപണം