
ലണ്ടന്‍: ടോയ്ലറ്റ് വാതിലാണെന്ന് കരുതി വിമാനത്തിന്‍റെ അടിയന്തര വാതില്‍ യാത്രക്കാരി തുറന്നു. മാഞ്ചെസ്റ്റര്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ വെച്ചാണ് വിമാനത്തിന്‍റെ എമര്‍ജന്‍സി വാതില്‍ യാത്രക്കാരി തുറന്നത്. പാകിസ്ഥാന്‍ എയര്‍ലെന്‍സിലാണ് സംഭവം. പാകിസ്താന്റെ ദേശീയ എയര്‍ലൈന്‍ സംവിധാനം വന്‍ സാമ്പത്തിക നഷ്ടം നേരിടുകയാണ് ഇതിനിടയിലാണ് ഈ വലിയ സുരക്ഷ വീഴ്ചയുടെ വാര്‍ത്ത പുറത്ത് വരുന്നത്. പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് മേധാവിയായ എയര്‍ മാര്‍ഷല്‍ അര്‍ഷദ് മാലിക്ക് സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.
മാഞ്ചെസ്റ്ററില്‍ നിന്ന് പാക് തലസ്ഥാനമായ ഇസ്ലാമാബാദിലേക്കുള്ള പിഐഎ വിമാനം പികെ 702 ആണ് യാത്രക്കാരിയുടെ അശ്രദ്ധ കൊണ്ട് പരിഭ്രാന്തി പരത്തിയത്, വെള്ളിയാഴ്ച രാത്രി റണ്‍വേയില്‍ നിന്ന് പറന്നുയരാന്‍ ഒരുങ്ങവേയാണ് എമര്‍ജന്‍സി എക്‌സിറ്റ് ബട്ടണ്‍ യുവതി അമര്‍ത്തിയത്. എമര്‍ജന്‍സി വാതില്‍ തുറന്നതോടെ അടിയന്തര പാരച്യൂട്ട് സംവിധാനം ആക്ടീവായി.
40 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. മണിക്കൂറുകള്‍ യാത്ര വൈകുമെന്നായതോടെ യാത്രക്കാര്‍ക്ക് ഹോട്ടല്‍ സൗകര്യവും യാത്രയ്ക്കുള്ള സൗകര്യവും പാക് എയര്‍ലൈന്‍സിന് ഒരുക്കേണ്ടതായി വന്നു. പിന്നീട് മറ്റൊരു വിമാനത്തിലാണ് യാത്രക്കാരെ നാട്ടിലെത്തിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam