ഇന്ത്യക്ക് പണികൊടുക്കാൻ ചെയ്ത നടപടി, പക്ഷേ പണികിട്ടിയത് പാകിസ്ഥാന് തന്നെ, 2 മാസം കൊണ്ട് നഷ്ടം 1240 കോടി രൂപ

Published : Aug 10, 2025, 05:15 PM IST
Pakistan airport

Synopsis

പാകിസ്ഥാൻ പ്രതിരോധ മന്ത്രാലയം സാമ്പത്തിക തിരിച്ചടി സമ്മതിച്ചെങ്കിലും പരമാധികാരവും ദേശീയ പ്രതിരോധവും സാമ്പത്തിക പരിഗണനകളേക്കാൾ മുൻഗണന അർഹിക്കുന്നുവെന്ന് വിശദീകരിച്ചു.

ദില്ലി: ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി അടച്ചതോടെ പാകിസ്ഥാന് കനത്ത സാമ്പത്തിക നഷ്ടമെന്ന് റിപ്പോർട്ട്. രണ്ട് മാസത്തിനുള്ളിൽ പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റിക്ക് (പിഎഎ) 1,240 കോടി രൂപയിലധികം നഷ്ടമായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചതായി പാക് പത്രം ഡോൺ റിപ്പോർട്ട് ചെയ്തു.

ഏപ്രിൽ 23-ന് ഇന്ത്യ സിന്ധു ജല ഉടമ്പടി താൽക്കാലികമായി നിർത്തിവച്ചതിന് മറുപടിയായാണ് ഏപ്രിൽ 24-ന് ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി അടച്ചത്. ഇന്ത്യയിൽ രജിസ്റ്റർ ചെയ്തതോ ഇന്ത്യൻ വിമാനക്കമ്പനികൾ പ്രവർത്തിപ്പിക്കുന്നതോ ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ എല്ലാ വിമാനങ്ങൾക്കും പാകിസ്ഥാൻ നിരോധനമേർപ്പെടുത്തി. ഈ നീക്കം സാമ്പത്തികമായി തിരിച്ചടിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 24 നും ജൂൺ 30 നും ഇടയിൽ, പറക്കൽ ചാർജുകൾ ഈടാക്കിയതിൽ നിന്നുള്ള പിഎഎയുടെ വരുമാനം കുറഞ്ഞു. പാക് നടപടി 100-150 ഇന്ത്യൻ വിമാനങ്ങളെ ബാധിക്കുകയും പാകിസ്ഥാന്റെ ഗതാഗത വ്യോമ ഗതാഗതം ഏകദേശം 20 ശതമാനം കുറയ്ക്കുകയും ചെയ്തുവെന്ന് ഡോൺ റിപ്പോർട്ട് ചെയ്യുന്നു.

പാകിസ്ഥാൻ പ്രതിരോധ മന്ത്രാലയം സാമ്പത്തിക തിരിച്ചടി സമ്മതിച്ചെങ്കിലും പരമാധികാരവും ദേശീയ പ്രതിരോധവും സാമ്പത്തിക പരിഗണനകളേക്കാൾ മുൻഗണന അർഹിക്കുന്നുവെന്ന് വിശദീകരിച്ചു. 2019 ൽ പി‌എ‌എയുടെ ശരാശരി പ്രതിദിന ഓവർ‌ഫ്ലൈറ്റ് വരുമാനം 508,000 ഡോളറായിരുന്നു. 2025 ൽ ഇത് 760,000 ഡോളറായി. നിലവിൽ, ഇന്ത്യൻ വിമാനക്കമ്പനികൾക്കും വിമാനങ്ങൾക്കും ഒഴികെയുള്ള മറ്റെല്ലാവർക്കും പാകിസ്ഥാന്റെ വ്യോമാതിർത്തി തുറന്നിരിക്കുന്നു. ഓഗസ്റ്റ് അവസാന ആഴ്ച വരെയാണ് നിരോധനമേർപ്പെടുത്തിയത്. കാലാവധി കഴിഞ്ഞാൽ നിരോധന തീരുമാനം പുനഃപരിശോധിക്കും. മറ്റ് അന്താരാഷ്ട്ര റൂട്ടുകളിൽ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് തടസ്സമൊന്നുമില്ല, അതേസമയം പാകിസ്ഥാൻ വിമാനക്കമ്പനികൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിനും വിലക്കുണ്ട്.

ഏപ്രിൽ 22-ന് ജമ്മു & കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് വ്യോമാതിർത്തിയിലെ സംഘർഷം ആരംഭിച്ചത്. പാകിസ്ഥാൻ വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കുന്ന നോട്ടാം 2025 ഓഗസ്റ്റ് 23 വരെ നീട്ടിയതായി സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മൊഹോൾ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊട്ടിത്തെറി ശബ്ദങ്ങൾ കേട്ടാൽ പേടിക്കേണ്ട, മിസൈലുകളും ഡ്രോണുകളും പ്രതിരോധിക്കുന്നതായി സൈന്യം, കുവൈത്തിൽ ഏഴ് ഡ്രോണുകൾ തകർത്തു
അമേരിക്കയിൽ ഇസ്ലാം വിരുദ്ധ പ്രതിഷേധം: ന്യൂയോർക് മേയർ സൊഹ്റാൻ മംദാനിയുടെ വസതിക്ക് പുറത്ത് സ്ഫോടക വസ്‌തു എറിഞ്ഞു