'പാകിസ്ഥാനെ വീണ്ടും ആക്രമിക്കാന്‍ ഇന്ത്യക്ക് പദ്ധതി; ആരോപണവുമായി പാക് വിദേശകാര്യമന്ത്രി

Published : Apr 07, 2019, 06:44 PM ISTUpdated : Apr 07, 2019, 09:19 PM IST
'പാകിസ്ഥാനെ  വീണ്ടും ആക്രമിക്കാന്‍ ഇന്ത്യക്ക് പദ്ധതി; ആരോപണവുമായി പാക് വിദേശകാര്യമന്ത്രി

Synopsis

പാകിസ്ഥാനെ ഈ മാസം ഇന്ത്യ ആക്രമിക്കുമെന്ന വിവരം കിട്ടിയതായി പാക് വിദേശകാര്യമന്ത്രി. ഈ മാസം 16നും 20നും ഇടയിൽ ഇന്ത്യ ആക്രമണം നടത്തുമെന്ന് പാക് രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരം കിട്ടിയതായി ഷാ മഹ്മൂദ് ഖുറേഷി 


കറാച്ചി: പാകിസ്ഥാനെ ഈ മാസം ഇന്ത്യ ആക്രമിക്കുമെന്ന വിവരം കിട്ടിയതായി പാക് വിദേശകാര്യമന്ത്രി. ഈ മാസം 16നും 20നും ഇടയിൽ ഇന്ത്യ ആക്രമണം നടത്തുമെന്ന് പാക് രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരം കിട്ടിയതായി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കൂടുതൽ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും ഖുറേഷി പറഞ്ഞു. 

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധങ്ങളില്‍ അസ്വസ്ഥത രൂക്ഷമായിരുന്നു. മുള്‍ട്ടാനില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഷാ മഹ്മൂദ് ഖുറേഷി. ലഭിച്ച വിവരത്തില്‍ ആക്രമണം നടത്താന്‍ ഉദ്ദേശിക്കുന്ന സമയത്തെക്കുറിച്ച് ധാരണയുണ്ട്. എന്നാല്‍ അത് ഇപ്പോള്‍ വിശദമാക്കാന്‍ സാധിക്കില്ല. 

ഇന്ത്യയുടെ ഭരണാധികാരികള്‍ യുദ്ധവെറിയിലാണുള്ളതെന്നും ഖുറേഷി ആരോപിച്ചു. 

PREV
click me!

Recommended Stories

പാകിസ്ഥാൻ വീണ്ടും വിഭജിക്കപ്പെടുന്നു! പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും 'വിഭജന' ചർച്ചകൾ; കടുത്ത മുന്നറിയിപ്പ് നൽകി വിദഗ്ധ‍ർ
ഇതുവരെ മരണം 20, സ്വകാര്യ കമ്പനി പ്രവർത്തിച്ചിരുന്ന ബഹുനില കെട്ടിടത്തിന് തീപിടിച്ചു; വൻ ദുരന്തത്തിൽ പകച്ച് ഇന്തോനേഷ്യ