
ഇസ്ലാമാബാദ്: വിവിഐപി ടോയ്‌ല്റ്റുകളിൽ സാധാരണക്കാർ കയറാതിരിക്കാൻ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. പാക് വ്യവസായ മന്ത്രാലയത്തിലെ ശുചിമുറിയിലാണ് ഈ ബയോമെട്രിക് ആക്സസ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇവ വകുപ്പിലെ അഡീഷണൽ സെക്രട്ടറിമാർ മുതൽ മുകളിലേക്കുള്ളവർക്ക് മാത്രമേ ഉപയോഗിക്കാനാവൂ. കൂടാതെ മറ്റൊരു മന്ത്രാലയത്തിൽ നിന്നെത്തിയ ഇതേ റാങ്കിലുള്ള ഉദ്യോഗസ്ഥർക്കും ഈ ശുചിമുറികൾ ഉപയോഗിക്കാം.
പാക്കിസ്ഥാനിലെ പ്രമുഖ ദിനപ്പത്രമാണ് ഈ വാർത്ത പുറത്തുവിട്ടത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇതിനെതിരെ കടുത്ത പരിഹാസവും വിമർശനങ്ങളുമാണ് ഉയരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam