ഐഎംഎഫിന് മുന്നിൽ മുട്ടുമടക്കി പാകിസ്ഥാൻ; ഇന്ധനവിലയിൽ സര്‍വകാല കുതിപ്പ്, ജനം ദുരിതത്തിൽ

Published : Feb 16, 2023, 08:22 PM ISTUpdated : Feb 16, 2023, 08:23 PM IST
ഐഎംഎഫിന് മുന്നിൽ മുട്ടുമടക്കി പാകിസ്ഥാൻ; ഇന്ധനവിലയിൽ സര്‍വകാല കുതിപ്പ്, ജനം ദുരിതത്തിൽ

Synopsis

ആവശ്യപ്പെട്ട വായ്പ ലഭിക്കണമെങ്കിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വിലയിലെ വർധന വേണമെന്ന് ഐഎംഎഫ് നിർദേശം മുന്നോട്ടുവെച്ചിരുന്നു.

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനിൽ ഇന്ധനവില സർവകാല റെക്കോർഡിൽ. വായ്പ ലഭിക്കുന്നതിനായി ഐഎംഎഫിന്റെ നിർദേശങ്ങൾ അം​ഗീകരിച്ചതിന് പിന്നാലെ, ബുധനാഴ്ച രാത്രി പെട്രോളിന്റെയും ഗ്യാസിന്റെയും വില കുത്തനെ ഉയർത്തി. ഒറ്റ ദിനം 22.20 രൂപ വർധിപ്പിച്ച് പെട്രോൾ വില ലിറ്ററിന് 272 രൂപയായി ഉയർത്തിയെന്ന് ധനകാര്യ വിഭാഗം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.  ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയാണ് വിലകുതിച്ചുകയറാൻ കാരണമെന്നാണ് വിശദീകരണം. പ്രീമിയം ഡീസലിന്റെ വില 17.20 രൂപ വർധിപ്പിച്ച് ലിറ്ററിന് 280 രൂപയായി. മണ്ണെണ്ണ വില ലിറ്ററിന് 202.73 രൂപയായി ഉയർന്നു. 12.90 രൂപയാണ് വർധിപ്പിച്ചത്. സാധാരണ ഡീസൽ വില 9.68 രൂപ വർധിപ്പിച്ച് 196.68 രൂപയായി. പുതിയ വില വ്യാഴാഴ്ച പുലർച്ചെ 12 മണി മുതൽ പ്രാബല്യത്തിൽ വന്നെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. 

ആവശ്യപ്പെട്ട വായ്പ ലഭിക്കണമെങ്കിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വിലയിലെ വർധന വേണമെന്ന് ഐഎംഎഫ് നിർദേശം മുന്നോട്ടുവെച്ചിരുന്നു. നിലവിൽ തന്നെ ഉയർന്ന പണപ്പെരുപ്പം നേരിടുന്ന രാജ്യത്ത് ഇന്ധനവിലവർധന വൻ വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ മിനി ബജറ്റ് അവതരിപ്പിച്ചിരുന്നു. 

പാകിസ്ഥാനിലെ പണപ്പെരുപ്പം 2023 ആദ്യ പകുതിയിൽ ശരാശരി 33 ശതമാനമായിരിക്കുമെന്ന് മുതിർന്ന സാമ്പത്തിക വിദഗ്ധയായ കത്രീന എൽ  പ്രവചിച്ചിരുന്നു. വാർത്ത. മിനി ബജറ്റ് വഴി ബജറ്റ് കമ്മി കുറയ്ക്കാനും നികുതി പിരിവ് സജീവമാക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. 115 ബില്യൺ രൂപയുടെ നികുതി പിരിച്ചെടുക്കുന്നതിനായി 17 ശതമാനമായിരുന്ന ജനറൽ സെയിൽസ് ടാക്സ്  18 ശതമാനമായി ഉയർത്തി. ബാക്കിയുള്ള 55 ബില്യൺ രൂപ മറ്റ് നടപടികളിലൂടെ ഉണ്ടാക്കുമെന്നാണ് സർക്കാർ പറയുന്നത്. 

PREV
Read more Articles on
click me!

Recommended Stories

'പ്രതികാരദാഹത്തിലാണ് ചൈന', കൊറോണ വൈറസ് വുഹാനിലെ ലാബിൽ ഉണ്ടാക്കിയതെന്ന് ആരോപിച്ച യാന്‍റെ വെളിപ്പെടുത്തൽ; ചൈനയിലെത്തിക്കാൻ നീക്കങ്ങൾ
10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം