'ഇന്ത്യയിലേക്കുള്ള ഔദ്യോ​ഗിക സന്ദർശനത്തിനിടെ ചാര പ്രവർത്തനം നടത്തി'; വെളിപ്പെ‌ടുത്തി പാക് മാധ്യമപ്രവർത്തകൻ

Published : Jul 13, 2022, 12:28 AM ISTUpdated : Jul 13, 2022, 12:39 AM IST
'ഇന്ത്യയിലേക്കുള്ള ഔദ്യോ​ഗിക സന്ദർശനത്തിനിടെ ചാര പ്രവർത്തനം നടത്തി'; വെളിപ്പെ‌ടുത്തി പാക് മാധ്യമപ്രവർത്തകൻ

Synopsis

ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ ബലഹീനതകളെക്കുറിച്ച് പാകിസ്ഥാന് വ്യക്തമായ അറിവുണ്ടായിട്ടും ഉപയോഗപ്പെടുത്തിയില്ലെന്നും നുസ്രത് പറഞ്ഞു.

ദില്ലി: ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനങ്ങൾക്കിടെ പലതവണ പാക് ചാരസംഘടന ഐഎസ്ഐക്കായി ചാരപ്രവർത്തനം നടത്തിയിരുന്നതായി പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ. നുസ്രത് മിസ്ര എന്ന മാധ്യമപ്രവർത്തകനാണ് വെളിപ്പെടുത്തൽ നടത്തിയത്.  2007 മുതൽ 2010 വരെയുള്ള കാലയളവിൽ ഔദ്യോ​ഗികമായ ഇന്ത്യാ സന്ദർശനത്തിനിടെ പാക് ഏജൻസിയായ ഐഎസ്ഐയ്ക്കുവേണ്ടി വിവരങ്ങൾ ശേഖരിച്ചുവെന്ന് ഇയാൾ വ്യക്തമാക്കി.

അന്നത്തെ പാകിസ്ഥാൻ മന്ത്രി ഖുർഷിദ് തന്നോട് ലഭ്യമായ വിവരങ്ങൾ കരസേന മേധാവിക്ക് നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ വിവരങ്ങൾ കൈമാറാൻ താൽപര്യമില്ലെന്നും നിർബന്ധമാണെങ്കിൽ മന്ത്രിക്ക് കൈമാറാമെന്നും അറിയിച്ചു.  ഈ വിവരങ്ങൾ മന്ത്രി കരസേനാ മേധാവിക്കു നൽകി. ഇന്ത്യയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാൻ അവർ ആവശ്യപ്പെട്ടെങ്കിലും താൻ വഴങ്ങിയില്ലെന്നും നുസ്രത് പറഞ്ഞു. 2007 മുതൽ 2010 വരെ ദില്ലിയിലും അലിഗഢിലും നടന്ന നിരവധി പരിപാടികളിൽ പങ്കെടുത്തിരുന്നു.

2009 ഒക്ടോബർ 27ന് ദില്ലി ഒബ്റോയ് ഹോട്ടലിൽ ഭീകരവാദത്തിനെതിരെ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വിവരങ്ങൾ ചോർത്തിയത്. ജുമ മസ്ജിദ് യുണൈറ്റഡ് ഫോറം സംഘടിപ്പിച്ച കോൺഫറൻസിൽ അന്നത്തെ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, മുൻമന്ത്രി ഗുലാം നബി ആസാദ് ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. 

ഇന്ത്യയിലെത്തിയാൽ  സാധാരണ മൂന്ന് സ്ഥലങ്ങളാണ് സന്ദർശിക്കാൻ സാധിക്കുക. എന്നാൽ താൻ ദില്ലി, ബെംഗളൂരു, ചെന്നൈ, പട്ന, കൊൽക്കത്ത ഉൾപ്പെടെ ഏഴു സ്ഥലങ്ങൾ സന്ദർശിച്ചു. അന്നത്തെ പാക് വിദേശകാര്യ മന്ത്രിയായിരുന്ന ഖുർഷിദ് കസൂരിയുടെ സഹായത്തോടെയാണ് ഇത്രയധികം സ്ഥലങ്ങൾ സന്ദർശിച്ചത്. ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ ബലഹീനതകളെക്കുറിച്ച് പാകിസ്ഥാന് വ്യക്തമായ അറിവുണ്ടായിട്ടും ഉപയോഗപ്പെടുത്തിയില്ലെന്നും നുസ്രത് പറഞ്ഞു.  

യൂട്യൂബർ ഷക്കീൽ ചൗധരിക്ക് നൽകിയ അഭിമുഖത്തിലാണ് നുസ്രത് വെളിപ്പെടുത്തൽ നടത്തി‌യത്. ഇന്ത്യൻ സർക്കാരിനെ നിരന്തരം വിമർശിക്കു എഴുത്തുകാരനും കോളമിസ്റ്റുമാണ് നുസ്രത് മിർസ.

PREV
Read more Articles on
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം