ടിക് ടോക്ക് താരവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച അവതാരകനെ കയ്യേറ്റം ചെയ്ത് പാക് മന്ത്രി

Web Desk   | Asianet News
Published : Jan 07, 2020, 12:53 PM IST
ടിക് ടോക്ക് താരവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച അവതാരകനെ കയ്യേറ്റം ചെയ്ത് പാക് മന്ത്രി

Synopsis

ടിക് ടോക്ക് താരം ഹരീം ഷായുമായി മന്ത്രിക്ക് ബന്ധമുണ്ടെന്നും പലതരത്തിലുള്ള സ്വകാര്യ വീഡിയോകളും പ്രചരിക്കുന്നുണ്ടെന്നും അത്തരത്തിലൊന്ന് താന്‍ കണ്ടിട്ടുണ്ടെന്നും...

ഇസ്ലാമാബാദ്: ടിക് ടോക് താരത്തോട് ബന്ധപ്പെടുത്തി പരാമര്‍ശം നടത്തിയതിന് മാധ്യമപ്രവര്‍ത്തകനെ അടിച്ചുവെന്ന് സമ്മതിച്ച് പാക്കിസ്ഥാന്‍ മന്ത്രി. സയന്‍സ് ആന്‍റ് ടെക്നോളജി മന്ത്രി ഫവാദ് ചൗദരിയാണ് മാധ്യമപ്രവര്‍ത്തകന്‍ മുബഷിര്‍ ലുക്മാനെ ഒരു വിവാഹച്ചടങ്ങില്‍ വച്ച് അടിച്ചത്. 

ടിക് ടോക് താരം ഹരീം ഷായോട് ബന്ധപ്പെടുത്തിയതിനാണ് സംഭവം. എന്നാല്‍ മറ്റെന്തിനേക്കാളുപരി താന്‍ ഒരു മനുഷ്യനാണെന്നാണ് സംഭവം വിവാദമായതോടെ മന്ത്രി ചൗദരി പ്രതികരിച്ചത്. 

''മന്ത്രി പദവി വരും പോകും. പക്ഷേ വ്യക്തിപരമായ അധിക്ഷേപം ഞാന്‍ സഹിക്കില്ല. നമ്മളെല്ലാവരും മനുഷ്യരാണ്. ഇത്തരം ആരോപണങ്ങള്‍ നടത്തുമ്പോള്‍ നമ്മള്‍ പ്രതികരിച്ചുപോകും''-  ചൗധരി പറഞ്ഞു. 

ടിക് ടോക്ക് താരം ഹരീം ഷായുമായി മന്ത്രിക്ക് ബന്ധമുണ്ടെന്നും പലതരത്തിലുള്ള സ്വകാര്യ വീഡിയോകളും പ്രചരിക്കുന്നുണ്ടെന്നും അത്തരത്തിലൊന്ന് താന്‍ കണ്ടിട്ടുണ്ടെന്നും ലുക്മാന്‍ അവതാരകനായ ടി വി ഷോയില്‍ സഹ അവതാരകനായ റായ് സാദിഖ് ഖരാല്‍ പറഞ്ഞിരുന്നു. ഇത് ആദ്യമായല്ല മന്ത്രി ചൗദരി അവതാരകരോട് മോശമായി പെരുമാറുന്നത്. കഴിഞ്ഞ ജൂണില്‍ ഒരു വിവാഹപരിപാടിക്കിടെ സാമി ഇബ്രാഹിം എന്ന ജേര്‍ണലിസ്റ്റിനെയും അദ്ദേഹം അടിച്ചിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജമാഅത്തെ ഇസ്ലാമിയുടെ പാർട്ടി മത്സരത്തിന്, അവാമി ലീ​ഗിന് മത്സരിക്കാനാകില്ല, ബം​ഗ്ലാദേശിൽ ഫെബ്രുവരി 12ന് പൊതു തെരഞ്ഞെടുപ്പ്
ഓരോ ദിവസവും ഓരോ രോഗം പറഞ്ഞ് ആശുപത്രിയിൽ, ലക്ഷ്യം വനിത ഡോക്ടര്‍മാര്‍ ഇന്ത്യൻ വംശജനായ യുവാവ് കാനഡയിൽ പിടിയിലായത് നഗ്നതാ പ്രദര്‍ശനത്തിന്