
ഇസ്ലാമാബാദ്: ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ. പുൽവാമയിൽ തെളിവ് തന്നാൽ നടപടിയെടുക്കാമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും യുദ്ധം ഒന്നിനും ഒരു പരിഹാരവുമല്ലെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു.
തീവ്രവാദത്തിനായി പാക് മണ്ണ് ഉപയോഗിക്കുന്നത് പാകിസ്ഥാന് താത്പര്യമുള്ള കാര്യമല്ല. അതിൽ തർക്കമില്ല. ഇക്കാര്യത്തിൽ ചർച്ചയ്ക്കും സഹകരണത്തിനും പാകിസ്ഥാൻ തയ്യാറായിട്ടും ഇന്ത്യ സൈനിക നീക്കം നടത്തിയപ്പോഴാണ് തിരിച്ചടിച്ചതെന്നും ഇമ്രാൻഖാൻ വിശദീകരിക്കുന്നു.
യുദ്ധത്തിന്‍റെ കെടുതികൾ തനിക്കറിയാം. അത് ഒന്നിനും പരിഹാരമല്ല.തെറ്റായ പ്രചാരണങ്ങളുടെ പേരിൽ യുദ്ധം തുടങ്ങി വയ്ക്കരുതെന്നും ഇമ്രാൻ ഖാൻ ആവശ്യപ്പെടുന്നു. യുദ്ധം തുടങ്ങിയാൽ കാര്യങ്ങൾ നരേന്ദ്രമോദിയുടെയോ തന്‍റെയോ നിയന്ത്രണത്തിലാകില്ലെന്നും ഇമ്രാൻഖാൻ പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam