
ഇസ്ലാമാബാദ്: ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ കശ്മീര്‍ പ്രശ്നം അടക്കം പരിഹരിക്കാന്‍ യുദ്ധം പോംവഴിയല്ലെന്നും, ചർച്ചയിലൂടെ ഇന്ത്യയുമായി ശാശ്വത സമാധാനം സ്ഥാപിക്കാനാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നതെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.
യുഎൻ പ്രമേയങ്ങൾ അനുസരിച്ച് മേഖലയിലെ സുസ്ഥിര സമാധാനം കശ്മീർ പ്രശ്ന പരിഹാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഹാർവാർഡ് സർവകലാശാലയിലെ വിദ്യാർത്ഥികളുടെ പ്രതിനിധി സംഘത്തോട് സംസാരിച്ച ഷരീഫ് പറഞ്ഞതായി ദി ന്യൂസ് ഇന്റർനാഷണൽ ദിനപത്രം റിപ്പോർട്ട് ചെയ്തു.
“മേഖലയിൽ സമാധാനം നിലനിർത്താൻ പാകിസ്ഥാൻ താല്‍പ്പര്യപ്പെടുന്നു, യുഎൻ പ്രമേയങ്ങൾ അനുസരിച്ച് മേഖലയിലെ സുസ്ഥിര സമാധാനം കശ്മീർ പ്രശ്നത്തിന്റെ പരിഹാരവുമായി ബന്ധപ്പെട്ടിരിക്കുകയാണ്” അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങൾക്കും യുദ്ധം ഒരു പോം വഴിയല്ലെന്നും ചർച്ചയിലൂടെ ഇന്ത്യയുമായി ശാശ്വത സമാധാനമാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
കശ്മീർ പ്രശ്‌നത്തിലും പാക്കിസ്ഥാനിൽ നിന്നുള്ള അതിർത്തി കടന്നുള്ള ഭീകരതയിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാക്കുന്നത് എന്നാണ് ഇന്ത്യന്‍ നിലപാട്. ജമ്മു കശ്മീർ എക്കാലവും രാജ്യത്തിന്‍റെ അവിഭാജ്യ ഘടകമായി തുടരുമെന്നാണ് ഇന്ത്യയുടെ നിലപാട്. ഭീകര അവസാനിപ്പിച്ചാല്‍ പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ ആകാം എന്നതാണ് ഇന്ത്യന്‍ നിലപാട്.
വ്യാപാരം, സമ്പദ്‌വ്യവസ്ഥ, ജനങ്ങളുടെ മെച്ചപ്പെട്ട ജീവിത സൌകര്യം എന്നിവയിലാണ് ഇരു രാജ്യങ്ങള്‍ക്കിടയിലും മത്സരം ഉണ്ടാകേണ്ടതെന്ന് പാക് പ്രധാനമന്ത്രി ഷെരീഫ് ഹാർവാർഡ് സർവകലാശാലയിലെ വിദ്യാർത്ഥികളുടെ പ്രതിനിധി സംഘത്തോട് സംസാരിച്ചപ്പോള്‍ ചൂണ്ടിക്കാട്ടിയെന്ന് റിപ്പോര്‍ട്ടുണ്ട്.
പാകിസ്ഥാൻ ഒരു ആക്രമണകാരിയല്ല, എന്നാൽ അതിന്‍റെ ആണവ ശേഷിയുള്ള സൈന്യം ഏത് ആക്രമണത്തെയും പ്രതിരോധിക്കും. ഇസ്ലാമാബാദ് തങ്ങളുടെ അതിർത്തികൾ സംരക്ഷിക്കുന്നതിനാണ് സൈന്യത്തിനെ ഉപയോഗപ്പെടുത്തുന്നത്. ആക്രമണത്തിനല്ലെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയെയും അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പ്രോഗ്രാമിനെയും കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി അടുത്ത ദശകങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയ്‌ക്കൊപ്പം ഘടനാപരമായ പ്രശ്‌നങ്ങളിൽ നിന്നാണ് ഉടലെടുത്തതാണെന്ന് പാക് പ്രധാനമന്ത്രി പറയുന്നു.
ഇമ്രാന്‍ ഖാന്‍റെ പ്രസംഗം ലൈവ് കാണിക്കുന്നത് പാകിസ്ഥാനില്‍ നിരോധിച്ചു
സ്വവർഗ്ഗരതി നിരോധനം പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച് സിംഗപ്പൂർ, സ്വാഗതം ചെയ്ത് എൽജിബിടി പ്രവർത്തകർ