ഇന്ത്യക്കെങ്ങനെ യുറേനിയം നൽകും? ആണവായുധ ശേഖരം വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്ന് പാകിസ്ഥാൻ, കാനഡയുമായുള്ള കരാറിനെതിരെ രംഗത്ത്

Published : Mar 05, 2026, 03:12 PM IST
Pakistan  india canada

Synopsis

ഇന്ത്യയും കാനഡയും തമ്മിലുള്ള പുതിയ യുറേനിയം വിതരണ കരാറിനെയും ആണവ സാങ്കേതിക സഹകരണത്തെയും ചോദ്യം ചെയ്ത് പാകിസ്ഥാൻ രംഗത്ത്. ഈ കരാർ അന്താരാഷ്ട്ര ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഇന്ത്യയുടെ ആണവായുധ ശേഖരം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്നും പാകിസ്ഥാൻ 

ദില്ലി: ഇന്ത്യയും കാനഡയും തമ്മിലുള്ള അന്താരാഷ്ട്ര കരാർ ചോദ്യം ചെയ്ത് പാകിസ്ഥാൻ. പുതിയ യുറേനിയം വിതരണ കരാറിനെയും ആണവ സാങ്കേതിക സഹകരണത്തെയും ചോദ്യം ചെയ്തും കടുത്ത ആശങ്ക രേഖപ്പെടുത്തിയുമാണ് പാകിസ്താൻ രംഗത്തെത്തിയത്. ഇന്ത്യയ്ക്ക് യുറേനിയം നല്കാനുള്ള ഇന്ത്യ- കാനഡ കരാർ അന്താരാഷ്ട്ര ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് പാകിസ്ഥാൻ ആരോപിക്കുന്നു. ചില രാജ്യങ്ങൾക്കു മാത്രം ഇളവുകൾ നല്കുന്നത് അനുചിതമാണ്.

ഇന്ത്യയിലുള്ള യുറേനിയം സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ഇത് ഇടയാക്കുമെന്നും പാകിസ്ഥാൻ ആരോപിക്കുന്നു. കരാർ ഇന്ത്യയുടെ ആണവായുധ ശേഖരം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും പാകിസ്ഥാൻ ആരോപിക്കുന്നു.

ഇന്ത്യയും കാനഡയും തമ്മിൽ ദീർഘകാല യുറേനിയം വിതരണത്തിനും ചെറുകിട മോഡുലാർ റിയാക്ടറുകൾ ഉൾപ്പെടെയുള്ള അത്യാധുനിക ആണവ സാങ്കേതികവിദ്യകളിൽ സഹകരിക്കാനും ധാരണയായതിന് പിന്നാലെയാണ് പാകിസ്താന്റെ പ്രതികരണം. വിദേശത്തുനിന്ന് ഉറപ്പായും യുറേനിയം ലഭിക്കുന്നത് ഇന്ത്യയുടെ ആഭ്യന്തര യുറേനിയം ശേഖരം സൈനിക ആവശ്യങ്ങൾക്കായി മാറ്റിവെക്കാൻ സഹായിക്കുമെന്ന് പാകിസ്താൻ വിദേശകാര്യ വക്താവ് താഹിർ അന്ദ്രാബി പറഞ്ഞു. ദക്ഷിണേഷ്യയിലെ തന്ത്രപരമായ സന്തുലിതാവസ്ഥയെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നും അദ്ദേഹം ആരോപിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആ കപ്പൽ ഇന്ത്യയുടെ 'അതിഥി'യായിരുന്നുവെന്ന് ഇറാൻ, ഫെബ്രുവരി 25ന് ശേഷം സഹായം തേടിയിട്ടില്ലെന്ന് മറുപടി -റിപ്പോർട്ട്
കടലിനടിയിൽ നിന്നും കുതിച്ചെത്തി യുഎസ് ടോർപ്പിഡോ! ഐറിസ് ദേനയെ തകർത്തു, നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് പെന്റ​ഗൺ