
ഇസ്ലാമാബാദ്: ഇമ്രാൻ ഖാനെ നീക്കാൻ വിദേശ ഗൂഢാലോചന ഒന്നും തന്നെ നടന്നിട്ടില്ലെന്ന് സ്ഥിരീകരിച്ച് പാകിസ്ഥാൻ ദേശീയ സുരക്ഷാ സമിതി. വാഷിംഗ്ടണിൽ നിന്ന് വന്നു എന്ന് പറയപ്പെടുന്ന ടെലിഗ്രാം വിശകലനം ചെയ്ത ശേഷമാണ് സമിതി ഈ സ്ഥിരീകരണത്തിലേക്ക് എത്തിച്ചേർന്നത്. യോഗത്തിൽ പങ്കെടുത്ത പാകിസ്താന്റെ മുൻ അമേരിക്കൻ അംബാസിഡർ അസദ് മജീദ് ഈ ടെലിഗ്രാമിന്റെ പശ്ചാത്തലവും പ്രസക്തിയും സമിതിക്ക് മുന്നിൽ വിശദീകരിച്ചു. തന്നെ പുറത്താക്കാൻ വിദേശ ഗൂഢാലോചന നടന്നു എന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോപണത്തെ സാധൂകരിക്കാവുന്ന ഒരു തെളിവും ഇതുവരെ കിട്ടിയിട്ടില്ല എന്ന് സമിതി അധ്യക്ഷൻ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam