
മോസ്കോ: യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്ര സഭ ഇടപെടുന്നു. യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറെസ്, റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. മോസ്കോയിലെത്തുന്ന ഗുട്ടെറസ് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ലാവ്റോവുമായും ചർച്ച നടത്തും. യുക്രൈന്‍റെ കിഴക്കൻ മേഖല ലക്ഷ്യം വെച്ച് റഷ്യൻ സൈന്യം നീങ്ങുന്നതിനിടെയാണ് ഐക്യരാഷ്ട്രസഭയുടെ നിർണായക ഇടപെടൽ.
അതേസമയം മരിയുപോളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ യുക്രൈൻ ഐക്യരാഷ്ട്രസഭയുടെ സഹായം തേടി. റഷ്യൻ യുദ്ധക്കപ്പൽ മോസ്ക്വാ തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടെന്നും 27 പേരെ കാണാതായെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
റഷ്യ യുക്രൈൻ യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുന്പോഴാണ് യുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്ര സഭ നേരിട്ട് ഇടപെടുന്നത്. ഒരുലക്ഷത്തോളം പേർ മരിയുപോളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.മരിയുപോളിൽ പുതിയ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ഖാർക്കീവ് മേഖലയിൽ സൂക്ഷിച്ചിരുന്ന യുക്രൈൻ ആയുധശേഖരം പിടിച്ചെടുത്തായി റഷ്യൻ സൈന്യം അറിയിച്ചു.എന്നാൽ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാൽ റഷ്യയുമായി നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ നാറ്റോ ഒഴിവാക്കണമെന്ന് ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് പറഞ്ഞു.
യുക്രൈനുള്ള പ്രതിരോധ സഹായം സംബന്ധിച്ച് അമേരിക്ക മുൻകൈ എടുത്തുള്ള ചർച്ച അടുത്ത ആഴ്ച ജർമ്മനിയിൽ നടക്കും.20 രാജ്യങ്ങൾ ചർച്ചയിൽ പങ്കെടുക്കുമെന്ന് പെന്‍റഗൺ അറിയിച്ചു.അതേസമയം റഷ്യൻ യുദ്ധക്കപ്പൽ മോസ്ക്വാ തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടെന്നും 27 പേരെ കാണാതായെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam