ജെയ്ഷെ തലവൻ മസൂദ് അസർ പാകിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ച് പാക് വിദേശകാര്യമന്ത്രി

By Web TeamFirst Published Mar 1, 2019, 9:38 AM IST
Highlights

ജെയ്ഷെ തലവൻ മസൂദ് അസർ പാകിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ച് പാക് വിദശകാര്യമന്ത്രി മഹമൂദ് ഖുറേഷി. തെളിവ് നൽകിയാൽ അസറിനെതിരെ നടപടികൾ സ്വീകരിക്കുന്നത് ആലോചിക്കാമെന്നും ഖുറേഷി

ഇസ്ലാമാബാദ്: ജെയ്ഷെ തലവൻ മസൂദ് അസർ പാകിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ച് പാക് വിദശകാര്യമന്ത്രി മഹമൂദ് ഖുറേഷി. തെളിവ് നൽകിയാൽ അസറിനെതിരെ നടപടികൾ സ്വീകരിക്കുന്നത് ആലോചിക്കാമെന്നും ഖുറേഷി വ്യക്തമാക്കി. പുൽവാമ ഭീകരാക്രമണത്തിന് ആഹ്വാനം ചെയ്ത് പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്‍റെ  തലവൻ മസൂദ് അസര്‍ അയച്ച ശബ്ദ സന്ദേശം ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ക്ക് നേരത്തെ ലഭിച്ചിരുന്നു. റാവൽ പിണ്ടിയിലെ സൈനിക ആശുപത്രിയിൽ കഴിഞ്ഞ നാലു മാസമായി ചികില്‍സയിലാണ് മസൂദ് അസറെന്നാണ് സൂചനകള്‍. പാക് സൈനിക ആശുപത്രിയിലിരുന്നാണ് സന്ദേശം അയച്ചതെന്നും കണ്ടെത്തിയിരുന്നു. 
 

click me!