അമേരിക്കയെ തള്ളിപ്പറഞ്ഞ് പാകിസ്ഥാൻ; ചർച്ചകൾ നടക്കുന്നതിനിടെ അനാവശ്യമായി ഇറാനെതിരെ ആക്രമണം നടത്തിയെന്ന് വിമർശനം

Published : Mar 02, 2026, 05:15 PM IST
Donald Trump

Synopsis

ഇറാനെതിരെ അമേരിക്ക നടത്തിയ ആക്രമണത്തെ ഐക്യരാഷ്ട്ര സഭയിൽ പാകിസ്ഥാൻ വിമർശിച്ചു. സമാധാന ചർച്ചകൾക്കിടെയുള്ള ആക്രമണം അനാവശ്യമാണെന്ന് പാകിസ്ഥാൻ വ്യക്തമാക്കിയപ്പോൾ, സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരായ ഇറാൻ്റെ ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തു

ന്യൂയോർക്ക്: ഇറാനെ ആക്രമിച്ച അമേരിക്കയെ വിമർശിച്ച് പാകിസ്ഥാൻ. ഐക്യരാഷ്ട്ര സഭയിൽ നടന്ന ചർച്ചയിലാണ് വിമർശനം ഉന്നയിച്ചത്. സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ ഇറാനും തയ്യാറായതാണ്. ഈ ചർച്ചകൾ നടക്കുന്നതിനിടെ ആക്രമണം നടത്തിയത് അനാവശ്യമാണെന്ന് ഐക്യരാഷ്ട്രസഭയിലെ പാകിസ്ഥാൻ അംബാസഡർ അസിം ഇഫ്തിഖർ അഹമ്മദ് പറഞ്ഞു. യുദ്ധം മേഖലയിലെ സമാധാനത്തെയും സുസ്ഥിരതയെയും തകർക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംയമനം പാലിക്കണം: നിലവിലെ സാഹചര്യം കൂടുതൽ വഷളാകാതിരിക്കാൻ എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടു. സൗദി അറേബ്യ, ബഹ്‌റൈൻ, ജോർദാൻ, കുവൈറ്റ്, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തിയ ആക്രമണങ്ങളെയും പാകിസ്ഥാൻ അപലപിച്ചു. ഈ രാജ്യങ്ങൾക്ക് പാകിസ്ഥാൻ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സമാധാന ചർച്ചകൾക്ക് അറബ് രാജ്യങ്ങളാണ് മധ്യസ്ഥം വഹിച്ചത്. അതിനിടെ ഉണ്ടായ സൈനിക നീക്കങ്ങൾ നിർഭാഗ്യകരമാണ്. യുഎസിനും ഇറാനും ഇടയിൽ നടന്ന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ ഒമാൻ നടത്തിയ ഇടപെടലുകളെ പാകിസ്ഥാൻ പ്രത്യേകം പ്രശംസിച്ചു.

ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചപ്പോൾ അഭയം തേടി പാകിസ്ഥാൻ ചെന്നത് അമേരിക്കയുടെ മുന്നിലായിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യാ-പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് ട്രംപ് പരസ്യമായി ആവർത്തിച്ച് അവകാശപ്പെട്ടത്. പാകിസ്ഥാനാകാട്ടെ സമാധാന നോബേലിന് അടക്കം ട്രംപ് യോഗ്യനാണെന്ന് പ്രഖ്യാപിക്കുകയും ഇതിനായി നാമനിർദേശം നടത്തുകയും ചെയ്തു. എന്നാൽ പിന്നീട് ഇന്ത്യ - യുഎസ് ബന്ധം മെച്ചപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇറാനെതിരായ ആക്രമണത്തെ പാകിസ്ഥാൻ വിമർശിച്ചത്. സംഘർഷം പാടില്ലെന്ന നിലപാടാണ് ഇന്ത്യയും ഉയർത്തിപ്പിടിച്ചത്. അതേസമയം ഖമയെനി അടക്കമുള്ളവരുടെ മരണത്തെ ഇന്ത്യ അപലപിച്ചിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഖത്തർ എനർജിയുടെ പ്ലാൻ്റിലെ വാട്ടർ ടാങ്ക് ആക്രമിച്ചു; പരിഭ്രാന്തി വേണ്ട, നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്ന് അധികൃതർ
'അമേരിക്കയുമായി ഒരു ചർച്ചയുമില്ല, യുദ്ധം അവസാനിക്കുന്നില്ല'; സന്ധിയില്ലെന്ന് ഇറാൻ ദേശീയ സെക്യൂരിറ്റി കൗൺസിൽ