യൂട്യൂബിൽ കൊച്ചുകുട്ടിയുടെ കുസൃതി; പാകിസ്ഥാനിൽ ഏഴുവയസ്സുകാരനെതിരെ തീവ്രവാദക്കുറ്റം ചുമത്തി

Published : Aug 06, 2025, 12:11 PM IST
jail

Synopsis

പൊലീസ് നടപടിക്കെതിരെ പാകിസ്ഥാൻ മനുഷ്യാവകാശ കമ്മീഷൻ (HRCP) അപലപിച്ചു.

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഏഴ് വയസ്സുള്ള ബാലനെതിരെ തീവ്രവാദക്കുറ്റം ചുമത്തി പൊലീസ്. മനുഷ്യാവകാശ പ്രവർത്തകനായ ഗുൽസാർ ദോസ്തിന്റെ പ്രസംഗം ഉൾപ്പെടുന്ന വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതിനാണ് കുട്ടിക്കെതിരെ തീവ്രവാദക്കുറ്റം ചുമത്തിയത്. പൊലീസ് നടപടിക്കെതിരെ പാകിസ്ഥാൻ മനുഷ്യാവകാശ കമ്മീഷൻ (HRCP) അപലപിച്ചു. ഈ നടപടിയെ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും രാജ്യത്ത് തീവ്രവാദ വിരുദ്ധ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണെന്നും എച്ച്ആർപിസി പറഞ്ഞു. 

ബലൂചിസ്ഥാനിലെ കുട്ടിക്കെതിരെയാണ് തീവ്രവാദക്കുറ്റം ചുമത്തിയത്. 7 വയസ്സുള്ള പ്രായപൂർത്തിയാകാത്ത ഒരു കുട്ടിക്കെതിരെ തീവ്രവാദ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത് അങ്ങേയറ്റം അപലപനീയവും കടുത്ത മനുഷ്യാവകാശ ലംഘനവുമാണെന്നും നടപടി നിയമത്തിന്റെ അന്തർലീനതയ്ക്ക് വിരുദ്ധം മാത്രമല്ല, കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച ദേശീയ, അന്തർദേശീയ ബാധ്യതകളുടെ നഗ്നമായ ലംഘനവുമാണെന്നും എച്ച്ആർസിപി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 

അടിസ്ഥാനരഹിതമായ ഈ എഫ്‌ഐആർ ഉടൻ റദ്ദാക്കണമെന്നും, കുട്ടിക്കും കുടുംബത്തിനും പീഡനത്തിൽ നിന്ന് സംരക്ഷണം നൽകണമെന്നും, കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് നിയമ നിർവഹണ ഏജൻസികൾക്ക് പരിശീലനം നൽകണമെന്നും മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പാകിസ്ഥാന് നന്ദി': ഗാസയിലേക്ക് സേനയെ അയയ്ക്കാമെന്ന പാക് ഓഫറിനെ കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
ഇറാനെതിരെ പുതിയ ആക്രമണത്തിന് കോപ്പുകൂട്ടി ഇസ്രയേൽ? ട്രംപുമായി നെതന്യാഹുവിന്‍റെ നിർണായക കൂടിക്കാഴ്ച, ആക്രമണ പദ്ധതി വിവരിക്കാനെന്ന് റിപ്പോർട്ട്