രാജ്യത്തിനുള്ളിലും  പാകിസ്ഥാന് തിരിച്ചടി, ബോംബാക്രമണത്തിൽ 7 അര്‍ധ സൈനികർ കൊല്ലപ്പെട്ടു

Published : May 07, 2025, 01:03 PM ISTUpdated : May 07, 2025, 01:05 PM IST
രാജ്യത്തിനുള്ളിലും  പാകിസ്ഥാന് തിരിച്ചടി, ബോംബാക്രമണത്തിൽ 7 അര്‍ധ സൈനികർ കൊല്ലപ്പെട്ടു

Synopsis

ബലൂച് മേഖലയില്‍ തിരിച്ചടി നേരിട്ട് പാക് സൈന്യം. ബോംബാക്രമണത്തില്‍ ഏഴ് അര്‍ധ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

ഇസ്ലാമാബാദ്: തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാനിൽ ചൊവ്വാഴ്ച നടന്ന ബോംബ് ആക്രമണത്തിൽ ഏഴ് പാകിസ്ഥാൻ അർദ്ധസൈനികർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ)യാണ് ആക്രമണം നടത്തിയതെന്ന് പാകിസ്ഥാൻ സൈന്യം പ്രസ്താവനയിൽ ആരോപിച്ചു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം സംഘടന ഇതുവരെ ഏറ്റെടുത്തിട്ടില്ല.

ചൊവ്വാഴ്ച  ഉച്ചയോടെയാണ് ആക്രമണം നടന്നത്. അഫ്ഗാനിസ്ഥാനും ഇറാനും അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാനിൽ സമീപ വർഷങ്ങളിൽ അക്രമം രൂക്ഷമായിട്ടുണ്ട്. പാകിസ്ഥാൻ അധികാരികൾ പ്രദേശത്തിന്റെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് വിഘടനവാദി ഗ്രൂപ്പുകൾ പ്രചാരണം ശക്തമാക്കിയിരുന്നു. ജനുവരി 1 മുതൽ ബലൂചിസ്ഥാനിലും അയൽ പ്രദേശമായ ഖൈബർ-പഖ്തൂൺഖ്വയിലും സായുധ സംഘങ്ങൾ നടത്തിയ ആക്രമണങ്ങളിൽ 200-ലധികം പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ കൂടുതലും സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു. ട്രെയിൻ റാ‍ഞ്ചലടക്കമുള്ള മാർ​ഗമാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) സ്വീകരിച്ചത്.

Asianet News Live

PREV
Read more Articles on
click me!

Recommended Stories

25 ലക്ഷം പൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്, ജൈവ വൈവിധ്യം തകർന്നതോടെ അറ്റകൈ പ്രയോഗം
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം