ഭീകരർക്കെതിരെ നടപടിയില്ല; പാകിസ്ഥാൻ ഗ്രേ പട്ടികയിൽ തുടരും, ഇമ്രാൻ ഖാന് കനത്ത തിരിച്ചടി

Published : Oct 23, 2020, 08:48 PM ISTUpdated : Oct 23, 2020, 09:13 PM IST
ഭീകരർക്കെതിരെ നടപടിയില്ല; പാകിസ്ഥാൻ ഗ്രേ പട്ടികയിൽ തുടരും, ഇമ്രാൻ ഖാന് കനത്ത തിരിച്ചടി

Synopsis

ഭീകരതയുടെ പണ സ്രോതസ്സുകൾ തടയാനായി പ്രവർത്തിക്കുന്ന  FATF ന്റെ ഗ്രേ പട്ടികയിൽ 2018 മുതൽ പാകിസ്ഥാൻ ഉണ്ട്. 

ഇസ്ലാമാബാദ്: ഭീകരതയ്ക്ക് വേരുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാൻ തുടരും. പാരീസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഗോള ഭീകരവിരുദ്ധ നിരീക്ഷണ സമിതിയായ FATF ന്റേതാണ് തീരുമാനം. ഭീകരതയുടെ പണ സ്രോതസ്സുകൾ തടയാനായി പ്രവർത്തിക്കുന്ന  FATF ന്റെ ഗ്രേ പട്ടികയിൽ 2018 മുതൽ പാകിസ്ഥാൻ ഉണ്ട്. 

പട്ടികയിൽനിന്ന്  ഒഴിവാക്കണമെന്ന് പാകിസ്ഥാൻ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൂന്നു ദിവസമായി നടന്ന FATF വെർച്വൽ പ്ലീനറി സെഷൻ പാക് ആവശ്യം തള്ളി. ഭീകരതയ്ക്കെതിരായ കർമപദ്ധതി പൂർണ്ണമാക്കാൻ പാകിസ്ഥാന് കഴിഞ്ഞില്ലെന്ന് FATF വിലയിരുത്തി. 

 ഭീകരതക്കെതിരായ നടപടികൾ 2021 ഫെബ്രുവരിക്ക് മുമ്പ് പൂർത്തിയാക്കണമെന്നും FATF പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഇമ്രാൻ ഖാൻ സർക്കാരിന് കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. പാകിസ്ഥാൻ ഇപ്പോഴും ഭീകരതയുടെ താവളമാണെന്ന് ഇന്ത്യ FATF ൽ ചൂണ്ടിക്കാണിച്ചിരുന്നു. 

ഗ്രേ പട്ടികയിൽ തുടരുന്നത് പാകിസ്ഥാന് ആഗോള സാമ്പത്തിക സഹായങ്ങൾ കിട്ടാൻ തടസ്സമാണ്. ഇനി 2021 ഫെബ്രുവരിയിൽ മാത്രമേ പട്ടിക പുനഃപരിശോധിക്കൂ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുഎസിൽ വീണ്ടും വിമാനാപകടം, മെക്സിക്കൻ വിമാനം തകർന്നു വീണു, 2 വയസ്സുള്ള കുട്ടിയടക്കം അഞ്ച് പേർ മരിച്ചു
ബംഗ്ലാദേശിൽ വീണ്ടും അജ്ഞാത ആക്രമണം; ഹാദിക്ക് പിന്നാലെ തലക്ക് വെടിയേറ്റ മൊട്ടാലിബ് സിക്‌ദർ അപകടനില തരണം ചെയ്‌തു