Pakistan Supreme court : പാകിസ്ഥാന്‍ സുപ്രീം കോടതിയില്‍ ആദ്യ വനിതാ ജഡ്ജി

Published : Jan 06, 2022, 11:13 PM IST
Pakistan Supreme court : പാകിസ്ഥാന്‍ സുപ്രീം കോടതിയില്‍ ആദ്യ വനിതാ ജഡ്ജി

Synopsis

ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ നിന്ന് എല്‍എല്‍എം ബിരുദ ധാരിയായ ജസ്റ്റിസ് ആയിഷ മാലിക് 2012ലാണ് ലാഹോര്‍ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്.  

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ (Pakistan) ചരിത്രത്തിലാദ്യമായി സുപ്രീം കോടതിയില്‍ വനിതാ ജഡ്ജി. ലാഹോര്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന ആയിഷ മാലിക്കിനെയാണ് (Ayesha Malik) സുപ്രീം കോടതി ജഡ്ജിയായി  ജുഡീഷ്യല്‍ കമ്മീഷന്‍ നിയമിച്ചത്. ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ നിന്ന് എല്‍എല്‍എം ബിരുദ ധാരിയായ ജസ്റ്റിസ് ആയിഷ മാലിക് 2012ലാണ് ലാഹോര്‍ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്. ലാഹോര്‍ ഹൈക്കോടതിയിലെ ഏക വനിതാ ജഡ്ജിയും ഇവരായിരുന്നു. സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വെളിപ്പെടുത്തല്‍, കരിമ്പ് കര്‍ഷകര്‍ക്ക് പണം നല്‍കല്‍ തുടങ്ങി നിരവധി സുപ്രധാന ഭരണഘടനാ വിഷയങ്ങളില്‍ തീരുമാനമെടുത്തിട്ടുണ്ട്.
 

PREV
Read more Articles on
click me!

Recommended Stories

തിരമാലകൾ 98 അടി വരെ ഉയരും, സംഭവിച്ചാൽ 2 ലക്ഷം പേർക്ക് ജീവഹാനി; എന്താണ് അപൂർവ്വ മെഗാക്വേക്ക് മുന്നറിയിപ്പ്?
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്