പ്രതിസന്ധിക്കിടയില്‍ 100 കോടി ഡോളർ അന്താരാഷ്ട്ര കടം തിരിച്ചടച്ചുവെന്ന് പാകിസ്ഥാന്‍

By Web TeamFirst Published Dec 3, 2022, 6:48 PM IST
Highlights

സിറ്റി ബാങ്ക് ന്യൂയോർക്കിലേക്കാണ് പണം നൽകിയതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ (എസ്ബിപി) വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു.

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ 100 കോടി ഡോളർ അന്താരാഷ്ട്ര അന്താരാഷ്ട്ര കടം തിരിച്ചടച്ചുവെന്ന അവകാശവാദവുമായി പാകിസ്ഥാന്‍ രംഗത്ത്. പാക് സെൻട്രൽ ബാങ്ക് വക്താവ് വെള്ളിയാഴ്ചയാണ് ഈ കാര്യം വെളിപ്പെടുത്തിയത്.

1,700 പേരുടെ മരണത്തിനിടയാക്കിയ വിനാശകരമായ വെള്ളപ്പൊക്കത്തിന്റെ വീഴ്ച, കുറഞ്ഞ വിദേശനാണ്യ കരുതൽ ശേഖരം, പതിറ്റാണ്ടുകളായി ഉയർന്ന പണപ്പെരുപ്പം എന്നിങ്ങനെ സമീപ കാല പ്രതിസന്ധികള്‍ കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു പാകിസ്ഥാന്‍.

സിറ്റി ബാങ്ക് ന്യൂയോർക്കിലേക്കാണ് പണം നൽകിയതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ (എസ്ബിപി) വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു.

ഡിസംബർ 5-ന് കാലാവധി പൂർത്തിയാകുന്ന ബോണ്ടില്‍ എടുത്ത പണത്തില്‍ തിരിച്ചടവ് മൊത്തം 108 കോടി ഡോളറാണ് നടത്തേണ്ടത് എന്നാണ് സെൻട്രൽ ബാങ്ക് മേധാവി കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു.  നവംബർ 25ന് അവസാനിച്ച ആഴ്ചയിൽ എസ്ബിപി കരുതൽ ശേഖരം 7,498.7 മില്യൺ ഡോളറാണ്. അതിനുശേഷം ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽ നിന്ന് 500 മില്യൺ ഡോളർ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

പാക്കിസ്ഥാന്‍റെ വിദേശ കരുതൽ ശേഖരത്തിൽ 3 ബില്യൺ ഡോളറിന്‍റെ നിക്ഷേപത്തിന്റെ കാലാവധി സൗദി അറേബ്യ വെള്ളിയാഴ്ച നീട്ടിയിരുന്നു.

നേരത്തെ 2023 സാമ്പത്തിക വർഷത്തിൽ പാകിസ്ഥാന്‍ 21.1 ബില്യൺ യുഎസ് ഡോളർ തിരിച്ചടയ്ക്കേണ്ടിവരുമെന്നാണ് വിവരം. മുൻ സാമ്പത്തിക വർഷത്തിൽ 18.7 ബില്യൺ ഡോളർ ബാഹ്യ മൂലധനവും പലിശ ബാധ്യതകളും തിരിച്ചടച്ചതായി ദി എക്സ്പ്രസ് ട്രിബ്യൂൺ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

2019 സാമ്പത്തിക വർഷത്തിൽ 16.8 ബില്യൺ ഡോളറും 2020 സാമ്പത്തിക വർഷത്തിൽ 15.9 ബില്യൺ ഡോളറും വിദേശ കടവും, പലിശ തുകയായി 11 ബില്യൺ ഡോളറും പാകിസ്ഥാന്‍ അടച്ചുവെന്നാണ് റിപ്പോര്‍ട്ട്. 

അതിർത്തിക്ക് മുകളിൽ ഹെറോയിനുമായി പാക് ഡ്രോണുകൾ, വെടിവെച്ച് വീഴ്ത്തി വനിതാ സൈനികർ; രാജ്യത്തിന് അഭിമാനം

പാകിസ്ഥാനില്‍ രാജ്യവ്യാപകമായി അക്രമണത്തിന് ഉത്തരവിട്ട് പാക് താലിബാന്‍

 

click me!